നോട്ട് മരവിപ്പിക്കല്‍: സി.പി.ഐ പ്രതിഷേധ മാര്‍ച്ച് നാളെ
കൊല്ലം: മുന്നറിയിപ്പില്ലാതെ നോട്ട് മരവിപ്പിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയതില്‍ പ്രതിഷേധിച്ച് നാളെ രാവിലെ 10ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം മെയിന്‍ശാഖ (റയില്‍വേ സ്റ്റേഷന് സമീപം)യ്ക്ക് മുന്നില്‍ സി.പി.ഐയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും. ആവശ്യമായ മുന്നൊരുക്കങ്ങളില്ലാതെ തികച്ചും അശാസ്ത്രീയമായ ഈ സാമ്പത്തിക പരീക്ഷണം ഫലത്തില്‍ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെയാണ് തകര്‍ത്തിരിക്കുന്നത്. കള്ളപ്പണക്കാര്‍ക്കെതിരെ എന്നുപറഞ്ഞ് പാടിപ്പുകഴ്ത്തുന്ന ഈ പരിഷ്‌ക്കാരം ഫലത്തില്‍ കള്ളപ്പണക്കാര്‍ക്ക് രക്ഷപെടാനുള്ള പഴുതുകളാണ് ഒരുക്കിയിട്ടുള്ളത്. ചെറുകിട വ്യാപാരികളും വഴിയോരകച്ചവടക്കാരും മത്സ്യത്തൊഴിലാളികളും അന്യസംസ്ഥാന തൊഴിലാളികളും അടക്കമുള്ളവര്‍ ദുരിതത്തിലായി.ഇതില്‍ പ്രതിഷേദിച്ചുള്ള മാര്‍ച്ചില്‍ ജനങ്ങള്‍ അണിനിരക്കണമെന്ന് സി.പി.ഐജില്ലാ സെക്രട്ടറി എന്‍ .അനിരുദ്ധന്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."