കുന്തിപ്പുഴയിലെ നീരൊഴുക്ക് കുറഞ്ഞു; കാര്‍ഷിക മേഖല പ്രതിസന്ധയില്‍
കൊപ്പം: കുന്തിപുഴയില്‍ നീരൊഴുക്ക് കുറഞ്ഞതോടെ ജലക്ഷാമവും കാര്‍ഷിക പ്രതിസന്ധിയും രൂക്ഷമായി. പതിവിനു വിപരീതമായി കാലവര്‍ഷം ഗണ്യമായി കുറഞ്ഞു പുഴ വറ്റിയത് വരാനിരിക്കുന്നതോടെ അടുത്ത വേനല്‍ കൊടുംവരള്‍ച്ചയുടെതായിരിക്കുമെന്ന ആശങ്കയുമായി. വാട്ടര്‍ അതോറിറ്റിയുടെത് ഉള്‍പ്പെടെ കുടിവെള്ള പദ്ധതികളുടെ കിണറുകളിലും വെള്ളം കുറഞ്ഞു. മിനി ശുദ്ധജല വിതരണ പദ്ധതികളുടെ സ്ഥിതിയും മോശമാണ്. പാലക്കാട്, മലപ്പുറം ജില്ലയിലെ പുഴയോരപ്രദേശങ്ങളില്ലൊം ശുദ്ധജലക്ഷാമം തുടങ്ങി. തൂതപ്പുഴയിലെ വെള്ളം പ്രതീക്ഷിച്ചു രണ്ടാം വിളയും പുഞ്ച കൃഷികളും പച്ചക്കറികളും നടത്തിയിരുന്ന പരുതൂര്‍, തിരുവേഗപ്പുറ, വിളയൂര്‍, പുലാമന്തോള്‍, മൂര്‍ക്കനാട് പഞ്ചായത്തുകളിലെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. ഒന്നാം വിള കൊയ്ത്ത് പൂര്‍ത്തിയാക്കി രണ്ടാം വിള നടീല്‍ കഴിഞ്ഞു.
പല കര്‍ഷകരും നെല്‍കൃഷി ഉപേക്ഷിച്ചുകഴിഞ്ഞു. ബദല്‍സംവിധാനങ്ങളൊരുക്കാന്‍ അധികൃതര്‍ക്കും സാധ്യമാകാതെ വന്നതോടെ പഴം പച്ചക്കറി കൃഷികളും അനിശ്ചിതത്വത്തിലാണ്. പുഴയില്‍ വെള്ളം കുറഞ്ഞു ജലസചേന പദ്ധതികളുടെ പ്രവര്‍ത്തനം അവതാളത്തിലായതിനാല്‍ നഷ്ടം സഹിച്ചു ഇത്തവണ രണ്ടാം വിള കൃഷി നടത്തുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
രണ്ടാം വിളയ്ക്കായി പാകിയ ഞാറുകള്‍ ഉണക്കു ഭീഷണിയിലാണ്. പല കര്‍ഷകരും രണ്ടാം വിള കൃഷി ഉപേക്ഷിച്ചു. കുളങ്ങളും കിണറുകളും വറ്റി പാടങ്ങളില്‍ കപ്പ, വാഴ, പഴം ജൈവപച്ചക്കറി കൃഷികളും തുടങ്ങാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. തെങ്ങ്, കവുങ്ങ് തോട്ടം മേഖലയും പ്രതിസന്ധിയിലാണ്. ജലക്ഷാമവും കാര്‍ഷിക പ്രതിസന്ധിയും മറികടക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാര നടപടികള്‍ തുടങ്ങിയില്ലെങ്കില്‍ നാട് കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുമെന്നുറപ്പാണ്. തിരുവേഗപ്പുറയില്‍ സ്ഥിരം തടയണ നിര്‍മിച്ചാല്‍ പടിഞ്ഞാറന്‍മേഖലയിലെ കാര്‍ഷിക പ്രതിസന്ധിക്കും ശുദ്ധജലക്ഷാമത്തിനും ആശ്വാസമാകും. തടയണ നിര്‍മിക്കണം എന്നു ആവശ്യപ്പെട്ടു പാടശേഖരസമിതികള്‍ ജനകീയ പ്രക്ഷോഭം നടത്താനൊരുങ്ങുകയാണിപ്പോള്‍
ഷട്ടറിലെ ചോര്‍ച്ച കര്‍ഷകരെ വെട്ടിലാക്കുന്നു
നെന്മാറ: ചേരാമംഗലം ജലസേചന പദ്ധതിയുടെ തടയണയിലെ ഷട്ടറിന്റെ ചോര്‍ച്ച കര്‍ഷകരെ വലക്കുന്നു. ഇതോടെ പുഴയില്‍ ഒഴുകിയെത്തുന്ന വെള്ളം കൃഷിക്കു പ്രയോജനപ്പെടുത്താനാകാതെ പാഴാകുന്നു. മേലാര്‍കോട്, എരിമയൂര്‍, ആലത്തൂര്‍, കാവശ്ശേരി പഞ്ചായത്തുകളിലെ 3,000 ഹെക്ടര്‍ നെല്‍ക്കൃഷിക്ക് ഉപകാരപ്പെടുന്ന പദ്ധതിയുടെ ഷട്ടറിലാണു ചോര്‍ച്ച.
ഗായത്രിപ്പുഴയിലൂടെ ഒഴുകിയെത്തുന്ന വെള്ളം ആറ്റാലക്കടവിലുള്ള തടയണയില്‍ സംരക്ഷിച്ചു കനാലിലൂടെ വിതരണം ചെയ്താണ് കൃഷിയിടങ്ങളിലെത്തിക്കുന്നത്. ഷട്ടറിലെ ചോര്‍ച്ച മൂലം വെള്ളം തടയണയില്‍ മുഴുവനായി കെട്ടിനിര്‍ത്താന്‍ പറ്റാത്ത അവസ്ഥയാണ്. ഇതോടെ കനാലിലേക്കു വെള്ളം എത്തിക്കാനും പറ്റുന്നില്ല.
മലമ്പുഴ ഡാമില്‍ നിന്നുള്ള വെള്ളം പല്ലശ്ശനയിലെത്തിച്ച് അവിടെ നിന്നു കനാല്‍ മാര്‍ഗം ഗായത്രി പുഴയിലെത്തിച്ചാണു ജലവിതരണം.
കനാലില്‍ ചോര്‍ച്ച ഇല്ലെങ്കില്‍ ഇടക്ക് പെയ്യുന്ന മഴയില്‍ ലഭിക്കുന്ന വെള്ളം തടയണക്കു മുകളിലൂടെ കവിഞ്ഞു പോകുന്ന വിധത്തില്‍ ക്രമീകരിച്ചാല്‍ മലമ്പുഴ വെള്ളം ലഭിച്ചില്ലെങ്കിലും ഒരു മാസത്തോളം ഇതില്‍ നിന്ന് ജലവിതരണം നടത്താന്‍ സാധിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.
അടുത്ത ഒന്നാം വിളക്കു മുന്‍പായി ഷട്ടര്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. രണ്ടാം വിളക്ക് ആവശ്യത്തിനു വെള്ളം ലഭിക്കാത്തത് മൂലം വാലറ്റ പ്രദേശമായ കാവശ്ശേരിയിലെ കൃഷിയിടങ്ങള്‍ മിക്കപ്പോഴും ഉണങ്ങുന്ന അവസ്ഥയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."