കര്‍ബലയ്ക്കടുത്ത് സ്‌ഫോടനം: എട്ടുപേര്‍ കൊല്ലപ്പെട്ടു
ബഗ്ദാദ്: ഇറാഖിലെ ദക്ഷിണ-പശ്ചിമ നഗരമായ ഐന്‍ അല്‍ തമൂരിലുണ്ടായ ചാവേറാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ആറുപേര്‍ ചാവേറുകളും രണ്ടുപേര്‍ സാധാരണക്കാരുമാണെന്നാണ് ഔദ്യോഗിക വിശദീകരണം. സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.
പശ്ചിമ പ്രവിശ്യയായ അന്‍ബാറില്‍ നിന്നാണ് ആറ് ചാവേറുകള്‍ നഗരത്തില്‍ പ്രവേശിച്ചതെന്നു സുരക്ഷാ സേന അറിയിച്ചു.
ഇവരില്‍ അഞ്ചുപേരെ സുരക്ഷാസേന വധിച്ചതായും ഒരു ചാവേര്‍ ഒരു വീട്ടിലേക്ക് കയറി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുമെന്നാണ് വിവരം. ഈ സ്‌ഫോടനത്തിലാണു രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഞായറാഴ്ച ബഗ്ദാദിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 23 പേര്‍കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ശീഈകളുടെ വിശുദ്ധനഗരമായ കര്‍ബലയെ ലക്ഷ്യം വച്ചാണു ഭീകരര്‍ എത്തിയതെന്നാണു പൊലിസ് സംശയിക്കുന്നത്.
സ്‌ഫോടനം നടന്ന പ്രദേശത്തു നിന്ന് 50 കി.മി അകലെയാണ് കര്‍ബല. ആശുറാ ദിനത്തോടനുബന്ധിച്ചു നാല്‍പതു ദിവസം കര്‍ബലയിലേക്ക് ശീഈ തീര്‍ഥാടകര്‍ എത്തുന്നുണ്ട്.
അടുത്തദിവസം നടക്കുന്ന സമാപന ചടങ്ങ് ലക്ഷ്യംവച്ചാണ് ചാവേറുകളെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."