കാര്‍ഷിക വികസന സമിതികള്‍ പുനരുജ്ജീവിപ്പിച്ചു
തിരുവനന്തപുരം:സംസ്ഥാന തലം മുതല്‍ കൃഷിഭവന്‍ തലം വരെയുള്ള കാര്‍ഷിക വികസനസമിതികള്‍ പുനരുജ്ജീവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. സംസ്ഥാനതല കാര്‍ഷികസമിതിയുടെ അധ്യക്ഷന്‍ മുഖ്യമന്ത്രിയാണ്. കൃഷിമന്ത്രി ഉപാധ്യക്ഷനും കാര്‍ഷികോല്‍പാദന കമ്മിഷണര്‍ കണ്‍വീനറുമാണ്. തദ്ദേശസ്വയംഭരണ, ജലവിഭവ മൃഗസംരക്ഷണ, വൈദ്യുതി, സഹകരണ മന്ത്രിമാര്‍, പ്‌ളാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, നിയമസഭയുടെ ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റി അംഗങ്ങള്‍, ചീഫ് സെക്രട്ടറി, നിയമസഭാ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, അംഗീകൃത കര്‍ഷക സംഘടനകളുടെയും കര്‍ഷകതൊഴിലാളി സംഘടനകളുടെയും ഒന്നു വീതവും പട്ടികജാതി, പട്ടികവര്‍ഗ കര്‍ഷകതൊഴിലാളികളുടെ രണ്ടും ഒരു വനിതാ കര്‍ഷക പ്രതിനിധിയും കേരകര്‍ഷക സംഘം പ്രതിനിധിയും സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന അഞ്ച് കര്‍ഷകപ്രതിനിധികളും സമിതിയിലുണ്ടാകും. സംസ്ഥാന കാര്‍ഷിക വികസനബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് മാനേജിങ് ഡയറക്ടര്‍, ലീഡ് ബാങ്ക് കണ്‍വീനര്‍, വിവിധ വകുപ്പ് അധ്യക്ഷന്‍മാര്‍ തുടങ്ങിയവരും അംഗങ്ങളാണ്.
സംസ്ഥാനത്ത് നടപ്പാക്കുന്ന കാര്‍ഷിക വികസന പരിപാടികളുടെ പുരോഗതി അവലോകനം ചെയ്യുക, ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുക കാര്‍ഷികോല്‍പാദനത്തില്‍ നയപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപവല്‍കരിക്കുക, വളം, കീടനാശിനി, വിത്ത്, തൈകള്‍, വായ്പാ സൗകര്യങ്ങള്‍ തുടങ്ങിയവയുടെ ലഭ്യതയും നാണ്യവിളകളുടെ വിലനിലവാരവും അവലോകനം ചെയ്യുക, വിലയിടിവിന് പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക എന്നിവയാണ് സംസംസ്ഥാനതല സമിതിയുടെ ചുമതലകള്‍. സാമ്പത്തികവര്‍ഷത്തിലെ ആറു മാസത്തില്‍ ഒരു തവണ യോഗം ചേരണം. ജില്ലാ തല കാര്‍ഷിക സമിതിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കലക്ടര്‍ വൈസ് ചെയര്‍മാനും ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ കണ്‍വീനറുമായിരിക്കും.
എം.പിമാര്‍, എം.എല്‍.മാര്‍, വിവിധ കര്‍ഷക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ അംഗങ്ങളായിരിക്കും. രണ്ട് മാസത്തിലൊരിക്കല്‍ സമിതി യോഗം ചേരണം. ഗനരസഭ, കോര്‍പ്പറേഷന്‍ കാര്‍ഷിക വികസന സമിതിയുടെ അധ്യക്ഷന്‍ ചെയര്‍മാന്‍, മേയറും കൃഷി ഭവനിലെ കൃഷി ഓഫിസര്‍,ഫീല്‍ഡ് ഓഫിസര്‍ കണ്‍വീനറുമായിരിക്കും.
കൃഷിഭവന്‍ തല സമിതിയുടെ ചെയര്‍മാന്‍ പഞ്ചായത്ത് പ്രസിഡന്റും കൃഷി ഓഫിസര്‍ കണ്‍വീനറുമാണ.് രണ്ടു മാസത്തിലൊരിക്കല്‍ ഇരു സമിതികളും യോഗം ചേരണം. എല്ലാ സമിതികളുടെയും കാലാവധി മൂന്നു വര്‍ഷമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."