സ്വര്‍ണത്തിന് കാന്‍സര്‍ സുഖപ്പെടുത്താനാവുമെന്ന് സഊദി ഗവേഷകന്‍
ജിദ്ദ: പ്രൗഢിയുടെയും, സമ്പത്തിന്റെയും പ്രതീകമായ സ്വര്‍ണം ഇനി മുതല്‍ ആരോഗ്യത്തിന്റെ കൂടി പ്രതീകമാകുമെന്നാണ് സഊദി ഗവേഷകനായ ഡോ. സയീദ് അല്‍ ജറൂദി. സ്വര്‍ണത്തിന്റെ മിശ്രിതം ഉപയോഗിച്ച് കാന്‍സര്‍ സുഖപ്പെടുത്തുന്ന കാലം വിദൂരമല്ലെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ 20 വര്‍ഷമായി ഇത് സംബന്ധിച്ച ഗവേഷണത്തിലാണ് ഇദ്ദേഹം. ക്യാന്‍സര്‍ ബാധയുള്ള എലികളിലാണ് ഇദ്ദേഹം പരീക്ഷണങ്ങള്‍ നടത്തുന്നത്. അവിശ്വസനീയമായ ഫലങ്ങളാണ് പരീക്ഷണത്തിലുടനീളം തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഇതിന് അംഗീകാരം ലഭിക്കുന്നതിന് ആദ്യം മൃഗങ്ങളിലും, പിന്നീട് മനുഷ്യനിലും പരീക്ഷിച്ച് വിജയിക്കണം. ഇതിനായി ഏകദേശം 10 മുതല്‍ 15 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടതായി വരും. 40ഓളം വര്‍ശങ്ങളായി ഉപയോഗിച്ച് വരുന്ന സിസ്പഌറ്റിന്‍ എന്ന നിരവധി ദോഷഫലങ്ങളുള്ള മരുന്നിന് പകരം വെക്കുന്നതിനായാണ് സ്വര്‍ണത്തിലൂടെ ചികിത്സയെന്ന ആശയവുമായി അദ്ദേഹം മുന്നോട്ട് പോകുന്നത്.
കാന്‍സര്‍ രോഗികള്‍ക്ക് സ്ഥിരമായ ചികിത്സ നല്‍കുമ്പോള്‍ കാന്‍സര്‍ കോശങ്ങള്‍ പതുക്കെ മരുന്നുകള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുകയാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. ഇതോടെ മരുന്നുകളൊന്നും ഫലിക്കാതെ വരുന്നു. എന്നാല്‍ സ്വര്‍ണത്തിനെ ജയിക്കാനുള്ള കഴിവ് കാന്‍സര്‍ കോശങ്ങള്‍ക്ക് ഇല്ലെന്നും, ഇത് ഉപയോഗിക്കുന്നത് വഴി മരുന്നിന്റെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നുമാണ് ഡോ. സയീദ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."