മത്സ്യമാര്‍ക്കറ്റ് അടച്ചു
കുന്നംകുളം: ചില്ലറയില്ല, പ്രതിദിനം നാലുകോടിയിലേറെ വിറ്റുവരവുള്ള കുന്നംകുളം തുറക്കുളം മത്സ്യമാര്‍ക്കറ്റ് താല്‍കാലികമായി അടച്ചിട്ടു. ചില്ലറ വ്യാപാരികളും, കച്ചവടക്കാരും മാര്‍ക്കറ്റില്‍ നിരോധിച്ച 500, 1000 നോട്ടുകളുമായി മത്സ്യം വാങ്ങാനെത്തുന്നതോടെ പണം വാങ്ങാതിരിക്കാന്‍ നിവൃത്തിയില്ലാത്ത സാഹചര്യമാണ് മാര്‍ക്കറ്റ് അടച്ചിടാന്‍ തീരുമാനിച്ചത്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലേക്ക് മത്സ്യവിതരണം നടത്തുന്ന
തുറക്കുളം മാര്‍ക്കറ്റ് കേരളത്തിലെ പ്രമുഖ മാര്‍ക്കറ്റുകളിലൊന്നാണ്. ആന്ധ്ര, കര്‍ണ്ണാടക, മഹാരാഷ്ട്ര തുടങ്ങി ഇന്ത്യയിലെ വിവധ സംസ്ഥാനങ്ങ ളില്‍ നിന്നായി പ്രതിദിനം 100 ലേറെ വാഹനങ്ങളാണ് മത്സ്യവുമായി ഇവിടെ എത്തുന്നത്. പുലര്‍ച്ചെ 3 മുതല്‍ ഏതാണ്ട് ഉച്ചവരേ നീളുന്ന മാര്‍ക്കറ്റില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ പ്രത്യക്ഷമായും പരോക്ഷമായും ജോലി ചെയ്യുന്നുണ്ട്. വിവിധ ജില്ലകളില്‍ നിന്നായി 500 ലേറെ ചെറുകിട കച്ചവടക്കാരാണ് ഇവിടെ മത്സ്യം വാങ്ങാനായി എത്തുന്നത്.
പരിസര ജില്ലകളിലെ ചെറുകിട മാര്‍ക്കറ്റുകളില്ലാം മത്സ്യമെത്തുന്നതും ഇവിടെ നിന്നു തന്നെയാണ്. താല്‍കാലികമായി ഇന്ന് ഒരു ദിവസം അടച്ചിടാനാണ് തീരുമാനമെന്നും സാഹചര്യങ്ങള്‍ മനസിലാക്കി മാത്രമേ എന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുമെന്നതിനെ കുറിച്ച് പറയാകൂ എന്നുമാണ് മൊത്ത കച്ചവടക്കാര്‍ പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇന്ന് മാത്രമാണ് കച്ചവടം നിര്‍ത്തിവെക്കുന്നതെന്നും കച്ചവടക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."