HOME
DETAILS

നോട്ട് നിരോധനം ആറാം ദിനവും ജനം ഓടി തളര്‍ന്നു

  
backup
November 15 2016 | 08:11 AM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%86%e0%b4%b1%e0%b4%be%e0%b4%82-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%b5


കൊച്ചി: നോട്ട് നിരോധനം ആറാം ദിവസം പിന്നിടുമ്പോള്‍ ജില്ലയില്‍ ചില്ലറയ്ക്കായി ജനങ്ങള്‍ നൊട്ടോട്ടമോടുന്നു. ബാങ്കുകളില്‍ നിന്നു ലഭിക്കുന്ന 2000 രൂപയുടെ നോട്ട് മാറി ചില്ലറയാക്കാനുള്ള ഓട്ടത്തിലാണു സാധാരണക്കാര്‍. ഇതോടൊപ്പം പഴയ നോട്ട് മാറി വാങ്ങാനെത്തുന്നവരുടെ എണ്ണത്തിലും കുറവില്ല. നോട്ടുമാറുന്നതിന് ജനം കൂട്ടത്തോടെ എത്തിതുടങ്ങിയപ്പോള്‍ ജില്ലയിലെ പല ബാങ്കുകളുടെയും പ്രവര്‍ത്തനം ഇന്നലെ സ്തംഭിച്ചു. കറന്‍സി ക്ഷാമമാവും ബാങ്കുകള്‍ വരും ദിവസങ്ങളില്‍ നേരിടുക.
500,1000 എന്നീ കറന്‍സികള്‍ അസാദുവാക്കിയ ദിവസത്തില്‍ എത്തിച്ചിട്ടുള്ള 2000 ന്റെ പുതിയ കറന്‍സികള്‍ മാത്രമാണ് ബാങ്കുകളിലും, റിസര്‍വ് ബാങ്ക് ശാഖകളിലും നിലവിലുള്ളത്. എന്നാല്‍ ചില്ലറക്ഷാമത്തെ തുടര്‍ന്നു രണ്ടായിരത്തി നോട്ടുകള്‍ക്കു പകരം 100, 10, 50, 20 രൂപകളുടെ നോട്ടുകള്‍ക്കാണ് ആവശ്യക്കാരേറെ. ഇതോടെ ബാങ്കുകളിലുണ്ടായിരുന്ന നോട്ടുകളുടെ അളവും കുറഞ്ഞിരിക്കുകയാണ്. നിരോധനമില്ലാത്ത 100, 50 രൂപാനോട്ടുകള്‍പോലും ആവശ്യത്തിനു കരുതാതിരുന്നതാണു പ്രതിസന്ധി സൃഷ്ടിച്ചത്.
എ.ടി.എമ്മുകളില്‍ നോട്ട് കുറഞ്ഞതോടെ ക്ലീന്‍ നോട്ട് പോളിസിപ്രകാരം വിപണിയില്‍ നിന്നു പിന്‍വലിച്ച മുഷിഞ്ഞതും കേട് വന്നതുമായ നോട്ടുകള്‍ വീണ്ടും എ.ടി.എമ്മുകള്‍ വഴി വിതരണം നടത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ചില്ലറ ക്ഷാമം രൂക്ഷമായതോടെ ബാങ്കുകള്‍ ശേഖരിച്ച പഴകിയ നോട്ടുകളാണ് എ.ടി.എം വഴി നല്‍കികൊണ്ടിരിക്കുന്നത്. നൂറിന്റെ നോട്ടുകള്‍ മാത്രമാണു നിലവില്‍ എ.ടി.എം വഴി ലഭ്യമാവുന്നത്. കഴിഞ്ഞ ദിവസം ബാങ്കുകളില്‍ നിന്ന് വിതരണം ചെയ്തവയില്‍ ഏറെയും പഴകിയ കറന്‍സികളായിരുന്നെന്ന് ജീവനക്കാര്‍ പറയുന്നത്. എ.ടി.എമ്മുകളില്‍ പ്രതിദിനം നാല് ലക്ഷം രൂപവരെയാണ് ശേഖരിക്കാന്‍ കഴിയുക. പകുതി തുക പോലും എ.ടി.എമ്മുകളില്‍ നിറക്കാന്‍ സാധിക്കാത്തതു പ്രതിസന്ധി രൂക്ഷമാക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  an hour ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  2 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  2 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  2 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  3 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  3 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  3 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  4 hours ago