നഗരസഭയുടെ അനധികൃത പൂന്തോട്ട നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു
കാക്കനാട്: കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് ജങ്ഷനില്‍ പി.ഡബ്ല്യു.ഡി ഓഫിസിന് സമീപം കോടികള്‍ വിലമതിക്കുന്ന സ്ഥലത്ത് പൂന്തോട്ടം നിര്‍മാണത്തിന്റെ മറവില്‍ തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍ കൈയേറ്റത്തിന് ശ്രിച്ചത് നാട്ടുകാര്‍ തടഞ്ഞു. നഗരസഭ ടെന്‍ഡറോ, മറ്റു അംഗീകാരമോ ഇല്ലാതെ ഹൗസിംഗ് ബോര്‍ഡ് സിവിഷനിലെ സി.പി.എം കൗണ്‍സിലര്‍ ടി.എം അഷറഫ് സ്വയമേ കരാറുകാരനായി അവരോധിക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
നാല് വശത്ത് നിന്നുള്ള റോഡുകള്‍ സംഗമിക്കുന്നിടത്ത് ഒഴിഞ്ഞ്കിടക്കുന്ന സ്ഥലത്ത് വന്‍ കുഴിയെടുത്ത് കരിങ്കല്‍ കെട്ടാനുള്ള ശ്രമം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ അക്ബറിന്റെയും, യൂത്ത് കോണ്‍ഗ്രസ് തൃക്കാക്കര മണ്ഡലം പ്രസിഡന്റ് കെ.ബി ഷരീഫിന്റെയും നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ചത്തെി തടയുകയായിരുന്നു. ഒഴിഞ്ഞ സ്ഥലത്ത് പൂന്തോട്ടം നിര്‍മിക്കാന്‍ നഗരസഭക്ക് പദ്ധതിയില്ല. ഇത്തരമൊരു പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്ന് നഗരസഭ അധികൃതരും വ്യക്തമാക്കി. പൊതുമരത്ത് കെട്ടിട നിര്‍മാണത്തിന്റെ സ്ഥലത്ത് ഇതേവകുപ്പിന്റെ റോഡ് ആന്‍ഡ് ബില്‍ഡിങ് വിഭാഗം നല്‍കിയ എന്‍.ഒ.സിയുടെ അടിസ്ഥാനത്തിലാണ് പുറമ്പോക്കില്‍ പുന്തോട്ടം നിര്‍മിക്കാന്‍ പദ്ധതിയിട്ടതെന്നാണ് കൗണ്‍സിലറുടെ വിശദീകരണം.
സംഭവം വിവാദമായതിനെ തുടര്‍ന്ന് സി.പി.എം ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ ഇടപെട്ട് കൗണ്‍സിലറെ താക്കീത് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."