തൊഴില്‍ നിഷേധം: മാക്ഡവല്‍ കമ്പനിക്കെതിരേ തൊഴിലാളികള്‍ രംഗത്ത്
ചേര്‍ത്തല: വാരനാട് മാക്ഡവല്‍ കമ്പനി മാനേജ്‌മെന്റ് കൃത്രിമ പ്രതിസന്ധി സൃഷ്ടിച്ച് തൊഴില്‍ നിഷേധം നടത്തുന്നുവെന്നാരോപിച്ച് സംയുക്ത ട്രേഡ് യൂണിയനുകള്‍ രംഗത്ത്.
ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന വാരനാട് യുണൈറ്റഡ് സ്പിരിറ്റസ്് ലിമിറ്റഡ് കമ്പനിയെന്ന മാക്ഡവല്‍ കമ്പനി കഴിഞ്ഞ 16 മാസമായി ഉല്‍പാദനം നടത്താതെ തൊഴിലാളികള്‍ക്ക് ശബളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിക്ഷേധിച്ച് തൊഴില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. നൂറ്റമ്പതിനുമേല്‍ സ്ഥിരം തൊഴിലാളികളും അത്രയുംതന്നെ കരാര്‍ തൊഴിലാളികളും ജോലിചെയ്യുന്ന കമ്പനി ഡിയാജിയോ എന്ന ആഗോള കമ്പനി ഉടമസ്ഥാവകാശം സ്ഥാപിച്ചശേഷമാണ് പ്രതിസന്ധി ഉടലെടുത്തതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
നിരവധി തൊഴിലാളികള്‍ വി.ആര്‍.എസ് വാങ്ങി പിരിഞ്ഞുപോയി. മറ്റുള്ളവര്‍ കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ പലതും കുറവുവരുത്തി കമ്പനിയുമായി സഹകരിച്ചിട്ടും ഉല്‍പാദനം നടത്താതെ തൊഴിലാളികളെ മാനസികമായി പീഡിപ്പിക്കുന്ന നയമാണ് മാനേജ്‌മെന്റ് നടത്തുന്നതെന്ന് ഇവര്‍ പരാതിപ്പെടുന്നു. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്‍ ബുധനാഴ്ച കമ്പനിക്കു മുന്നില്‍ വിശദികരണ സമ്മേളനം നടത്തും.
സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും. ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി.ഭാര്‍ഗവന്‍ അദ്ധ്യക്ഷതവഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."