ചാച്ചാജി സ്മരണയില്‍ നാടും നഗരവും
പേരൂര്‍ക്കട: മുന്‍പ്രധാനമന്ത്രിയും രാഷ്ട്രശില്‍പ്പിയുമായ ജവഹര്‍ലാല്‍ നെഹ്രുവിന്റെ 127-ാം ജന്മദിനം കോണ്‍ഗ്രസ് പി.ടി.പി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.
വട്ടിയൂര്‍ക്കാവ് ജങ്ഷനില്‍ നടത്തിയ അനുസ്മരണസമ്മേളനം ഡി.സി.സി വൈസ്പ്രസിഡന്റ് കാവല്ലൂര്‍ മധു ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ എസ്. നാരായണപിള്ള, വട്ടിയൂര്‍ക്കാവ് ചന്ദ്രശേഖരന്‍, പി. വിനുകുമാര്‍, മുരുകന്‍, അനീഷ്, അനസ്, അരുണ്‍മധു എന്നിവര്‍ പങ്കെടുത്തു.
നെടുമങ്ങാട്: ടൗണ്‍ എല്‍.പി.എസില്‍ ശിശുദിനം വര്‍ണശബളമായി ആഘോഷിച്ചു. കുട്ടികളുടെ പ്രധാനമന്ത്രി അഭിനന്ദ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റ് ദിയാകൃഷ്ണ അധ്യക്ഷയായി.
മെഹര്‍ഷാ മുഖ്യപ്രഭാഷണം നടത്തി .ഡോ. സി.പി അരവിന്ദാക്ഷന്‍ കുട്ടികള്‍ക്ക് ശിശുദിന സന്ദേശം നല്‍കി.
കൗണ്‍സിലര്‍ ടി.അര്‍ജുനന്‍, കെ. രാജേന്ദ്രന്‍,പി.ടി.എ പ്രസിഡന്റ് സന്തോഷ്‌കുമാര്‍ ഹെഡ്മാസ്റ്റര്‍ ജി.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. ആമിന സ്വാഗതവും ദേവു നന്ദിയും പറഞ്ഞു. കുട്ടികള്‍ തയാറാക്കിയ ശിശുദിന പതിപ്പുകള്‍, ചുമര്‍ചിത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.
നെയ്യാറ്റിന്‍കര: നഗരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷം ഇന്നലെ വൈകിട്ട് 4.00 ന് നെയ്യാറ്റിന്‍കര ഗവ.ബോയ്‌സ് എച്ച്.എസ്.എസില്‍ നടന്നു. ഡോ.എ.സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്തു. എം.എല്‍.എ മാരായ കെ.ആന്‍സലന്‍, സി.കെ.ഹരീന്ദ്രന്‍, നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ഡബ്ല്യു.ആര്‍.ഹീബ, വൈസ് ചെയര്‍മാന്‍ കെ.കെ.ഷിബു , നഗരസഭാ അംഗങ്ങള്‍ , ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവനന്തപുരം: എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ മാനസികോല്ലാസത്തിനായി ശിശുരോഗ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശിശുദിനാഘോഷം സംഘടിപ്പിച്ചു.
പിന്നണി ഗായിക ലതിക ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. മുരുകന്‍ കാട്ടാക്കട ശിശുദിന സന്ദേശം നല്‍കി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യു അധ്യക്ഷനായി.
എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. വി.ആര്‍. നന്ദിനി, ശിശുരോഗ വിഭാഗം മേധാവി ഡോ. എ. സന്തോഷ് കുമാര്‍ വിവിധ വകുപ്പ് മേധാവികളായ ഡോ. സേതുനാഥ്, ഡോ. സൂസന്‍ ഉതുപ്പ്, ഡോ. പി.എ. മുഹമ്മദ് കുഞ്ഞ്, ഡോ. എം. സുല്‍ഫിക്കര്‍ അഹമ്മദ്, ഡോ. ദേവകുമാര്‍, നഴ്‌സിങ് കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. എല്‍. നിര്‍മ്മല, നഴ്‌സിങ് ഓഫീസര്‍ ഷാജിത എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."