പൊലിസിനൊപ്പം ഒരു ദിനം: ശിശുദിനത്തില്‍ ഡി.ജി.പിയുമായി സംവദിച്ച് കുട്ടികള്‍
തിരുവനന്തപുരം: ശിശുദിനത്തോടനുബന്ധിച്ച് ഇന്ന് പൊലിസിനൊപ്പം ഒരു ദിനം എന്ന പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള നൂറോളം കുട്ടികള്‍ പൊലിസ് ആസ്ഥാനത്ത് ഡി.ജി.പിയുമായി സംവദിച്ചു. ഒരുമണിക്കൂര്‍ നീണ്ടുനിന്ന സംവാദത്തില്‍ പൊലിസ കണ്ട്രോള് റൂം പ്രവര്‍ത്തനം, മയക്കുമരുന്ന് വ്യാപനം, സൈബര്‍ സുരക്ഷ തുടങ്ങി നിരവധി വിഷയങ്ങളില്‍ തങ്ങള്‍ക്കുള്ള സംശയങ്ങള്‍ കുട്ടികള്‍ ചോദിച്ചറിഞ്ഞു.ശിശുദിനത്തോടനുബന്ധിച്ചുസംസ്ഥാനത്തൊട്ടാകെ പൊലിസിന്റെ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്നതിന് പരിപാടികള്‍ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായാണ് പൊലിസ് ആസ്ഥാനത്ത് കുട്ടികളെത്തിയത്. വിവിധ ജില്ലകളിലും റെയ്ഞ്ച് ആസ്ഥാനങ്ങളിലും കുട്ടികളുടെ പൊലിസ് സ്റ്റേഷന് സന്ദര്‍ശനം, കുതിര സവാരി, ശ്വാനപ്രദര്‍ശനം തുടങ്ങിയ വിവിധ പരിപാടികള്‍ നടന്നു. പൊലിസ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് ഐ.ജി. എസ്.സുരേഷ്, എസ്.പി.മാര്‍, മറ്റ് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."