ഊര്‍ജ രംഗത്ത് ഉപഭോക്താവ് ഉല്പാദകനാകണം: മന്ത്രി കടകംപള്ളി
തിരുവനന്തപുരം: ഊര്‍ജ രംഗത്ത് ഉപഭോക്താവ് ഉല്പാദകനാകാതെ മുന്നോട്ടു പോകാനാകില്ലെന്ന് വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്.
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് എനര്‍ജി മാനേജ്മെന്റ് സെന്റര്കേരള സംഘടിപ്പിച്ച അന്താരാഷ്ട്രാ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏഴുപത് ശതമാനം വൈദ്യുതിയും പുറത്തു നിന്നും വാങ്ങുന്ന കേരളത്തിന് പുതിയ കേന്ദ്ര വൈദ്യുതി നയം തിരിച്ചടിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ നയം ഗുണകരമല്ലെന്ന് കേരളം അറിയിച്ചിട്ടുണ്ടെങ്കിലും അതു തിരുത്താന്‍ കേന്ദ്രം തയാറാകുമെന്ന പ്രതീക്ഷ കേരളത്തിനില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ ഇന്നത്തെ ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ഉത്തരവാദിത്തം കേരളീയര്‍ക്ക് തന്നെയായി മാറിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
നിരന്തര പരീക്ഷണം വഴി ഓരോ പ്രദേശത്തിനും അനുയോജ്യമായ ഊര്‍ജ്ജ സ്രോതസും ഉപകരണങ്ങളും കണ്ടെത്തി വീടുകളും പൊതു സ്ഥലങ്ങളും എത്തരത്തില്‍ ഊര്‍ജം നല്കി സംരക്ഷിക്കാമെന്ന് ആലോചിക്കണം. ജനങ്ങള്‍ പുതിയ സംവിധാനങ്ങളോട് പൊരുത്തപ്പെടാനുള്ള ഭരണ സംവിധാനങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളും സര്‍ക്കാരും നടപ്പാക്കണം.ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ എങ്ങിനെ ഇതിനായി ധനസമാഹരണം നടത്താം എന്ന കാര്യം കൂടി ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു.
സെന്റര്‍ ഫോര്‍ എന്വയേണ്മെന്റ് ആന്റ് ഡവലപ്മെന്റ് ചെയര്മാന് പ്രഫ.വി.കെ.ദാമോധരന് അധ്യക്ഷനായിരുന്നു.പവര്‍ ഇന്ത്യ ചീഫ് കോഓര്‍ഡിനേറ്റര്‍ അശോക് കുമാര്‍, എനര്‍ജി മാനേജ്മെന്റ് സെന്റര്കേരളാ ഡയറക്ടര്‍ കെ.എം.ധരേശന്‍ ഉണ്ണിത്താന്, ജെ.സി.ഐ.സി മുന്‍ പ്രസിഡന്റ് ഡോ.എസ്.രത്നകുമാരന്, പ്രഫ.ചെം.വി.നായര്‍, ഫൈസല്‍ ഖാന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."