HOME
DETAILS
MAL
നെഹ്‌റുവിന്റെ ജന്മദിനം ആചരിച്ചു
backup
November 15 2016 | 09:11 AM
കരുനാഗപ്പള്ളി: ഭാരതത്തിന്റെ ഇന്നുകാണുന്ന വികസനത്തിന് അടിത്തറപാകിയ പ്രധാനമന്ത്രിയാണ് ജവഹര്‍ലാല്‍ നെഹ്‌റുവെന്ന് കരുനാഗപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അനുസ്മരിച്ചു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 127-ാം ജന്മദിനം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ് ഭവനില്‍ നടന്നു.
പ്രസിഡന്റ് എന്‍.അജയകുമാര്‍ നെഹ്‌റു ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജന:സെക്രട്ടറി മുനമ്പത്ത് ഷിഹാബ്, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ ആര്‍.ശശിധരന്‍പിള്ള, കുന്നേല്‍ രാജേന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് സലീംകുമാര്‍, സത്താര്‍, പ്രൊഫ:രവീന്ദ്രന്‍പിള്ള എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."