HOME
DETAILS
MAL
ഏക സിവില്‍കോഡ്: സാമുദായിക ഐക്യത്തിനെതിരേ എന്‍.എസ്.സി
backup
November 15 2016 | 19:11 PM
കോഴിക്കോട്: മുത്വലാഖ് വിഷയവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ഉയര്‍ത്തുന്ന സമരവും സാമുദായിക ഐക്യവും രാഷ്ട്രീയ തട്ടിപ്പും തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാനുള്ള തന്ത്രവുമാണെന്ന് എന്‍.എസ്. സി സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എം.എ ജലീല്‍ പുനലൂര്‍ ആരോപിച്ചു. സമുദായത്തെ ഉപയോഗിച്ചുള്ള രാഷ്ട്രീയ തട്ടിപ്പിനെ മുസ്ലിം സംഘടനാ നേതാക്കള്‍ ഗൗരവമായി കാണണം. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി നയനിലപാടുകളിലെ എതിര്‍പ്പിന്റെ പേരില്‍ സ്ഥാനത്തും അസ്ഥാനത്തും തീവ്രവാദ ആരോപണത്താല്‍ ലീഗ് നേതാക്കള്‍ വേട്ടയാടിയ ജമാഅത്ത് ഇസ്ലാമി ലീഗിന്റെ ചതിയില്‍ കുടുങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഇ.സി മുഹമ്മദ്, നാസര്‍ ചെനക്കനങ്ങാടി, എന്‍ എ അസീസ്, അബ്ദുല്‍ ഗഫൂര്‍ കൂടത്തായി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."