ആര്.എസ്.എസ്സിന്റെ അപകീര്‍ത്തി കേസ്: രാഹുല്‍ ഇന്ന് കോടതിയില്‍ ഹാജരാവും
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതില്‍ ആര്.എസ്.എസ്സിനു പങ്കുണ്ടെന്ന പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് അപകീര്‍ത്തി കേസ് നേരിടുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് മുംബൈയിലെ കോടതിയില്‍ നേരിട്ടു ഹാജരാവും. മഹാരാഷ്ട്രയിലെ താനെ ജില്ലാ കോടതിയില്‍ ഇന്ന് രാവിലെ 10മണിക്കാണ് കേസ് പരിഗണിക്കുന്നത്. കോടതിയില്‍ നേരിട്ടു ഹാജരായി വിചാരണാനടപടികളില്‍ പങ്കെടുക്കാനായി രാഹുല്‍ ഇന്നലെ വൈകീട്ടോടെ മുംബൈയില്‍ എത്തി. നേരിട്ടു ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് രാഹുല്‍ അഭ്യര്‍ഥിച്ചിരുന്നുവെങ്കിലും കോടതി അതു പരിഗണിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് പരസ്യമായി ഖേദം പ്രകടിപ്പിച്ചാല്‍ കേസ് പിന്‍വലിക്കാമെന്ന് രാഹുലിനെതിരേ പരാതി നല്കിയ ആര്.എസ്.എസ് പ്രവര്ത്തകന് അറിയിച്ചെങ്കിലും മാപ്പു ചോദിക്കില്ലെന്നും വിചാരണ നേരിടാന്‍ തയാറാണെന്നും കേസ് പരിഗണിക്കുന്നതിനിടെ സെപ്തംബറില്‍ രാഹുല്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹരജി രാഹുല്‍ പിന്‍വലിക്കുകയും ചെയ്തു.
2014 മാര്‍ച്ചില്‍ മഹാരാഷ്ട്രയിലെ താനെയില്‍ ലോക്സഭാ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യവെയാണ് ആര്.എസ്.എസാണ് ഗാന്ധിയെ കൊലപ്പെടുത്തിയതെന്ന് രാഹുല്‍ പ്രസംഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."