നോട്ടു നിരോധനം; മത്സ്യമേഖല സ്തംഭിച്ചു
പരപ്പനങ്ങാടി : 1000 ,500 രൂപയുടെ നോട്ടുകള്‍ നിരോധിച്ചത് കാരണം മത്സ്യബന്ധന മേഖല സ്തംഭനാവസ്ഥയില്‍ . വള്ളങ്ങളും തോണികളും കടലില്‍ പോകുന്നത് നിലച്ചു കൊണ്ടിരിക്കുകയാണ്.
മത്സ്യബന്ധനത്തിനാവശ്യമായ ഇന്ധനവും മറ്റും വാങ്ങാന്‍ സാധിക്കാത്തതും കടലില്‍ നിന്ന് പിടിച്ചു കൊണ്ടുവരുന്ന മത്സ്യം വില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കടലില്‍ പോയി തിരികെയെത്തുമ്പോള്‍ കടയില്‍ കയറി ചായ കുടിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് മത്സ്യത്തൊഴിലാളികള്‍ക്ക്.നിലവില്‍ ചെറുവള്ളങ്ങളില്‍ പോയി പിടിച്ചു കൊണ്ടുവരുന്നവയും വീശല്‍ വലയും മറ്റും ഉപയോഗിച്ച് പിടിക്കുന്ന മത്സ്യങ്ങളുമാണ് ഇപ്പോള്‍ തീരത്തു ലഭിക്കുന്നത്.
സാധാരണക്കാരുടെ കയ്യില്‍ ചില്ലറ ഇല്ലാത്തത് കാരണം ചെറുകിട മത്സ്യക്കച്ചവടക്കാര്‍ക്ക് മീന്‍ വില്‍ക്കാനും സാധിക്കുന്നില്ല . തീരദേശ മേഖലയിലെ വ്യാപാര സ്ഥാപനങ്ങള്‍ പഴയ നോട്ടുകള്‍ എടുക്കുന്നതു നിര്‍ത്തിയതോടെ പട്ടിണിയിലേക്കു നീങ്ങുകയാണ് തീരദേശം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തീരത്തു മത്സ്യലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മത്സ്യം എത്തിയിരുന്നു എന്നാല്‍ നോട്ടിന്റെ പ്രതിസന്ധി വന്നതോടെ പുറം മത്സ്യങ്ങളുടെ വരവും ഏറെക്കുറെ നിലച്ചിരിക്കുകയാണ്.പണി കുറഞ്ഞതോടെ തീരദേശത്തെ ഐസ് ഫാക്ടറി തൊഴിലാളികള്‍, മത്സ്യം ചുമടേറ്റുന്നവര്‍, മറ്റു അനുബന്ധ തൊഴിലാളികള്‍ തുടങ്ങിയവരും പ്രയാസത്തിലാണ്. ഒരു ചെറിയ വള്ളം കടലിലിറക്കാന്‍ 75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് ചെലവ്. ബാങ്ക് വായ്പയെടുത്തും പാര്‍ട്ണര്‍ഷിപ്പില്‍ ഷെയര്‍ നല്‍കിയുമാണ് പലരും തുക സമാഹരിക്കുന്നത് എന്നാല്‍ പണി നിലച്ചതോടെ വായ്പ തിരിച്ചടക്കാനാകാതെ കുഴയുകയാണിവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."