മിഷേല്‍ ഒബാമയ്ക്കെതിരേ വംശീയധിക്ഷേപം; മേയര്‍ രാജിവച്ചു
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രഥമവനിതയായ മിഷേല്‍ ഒബാമയ്ക്കെതിരേ വംശീയധിക്ഷേപം നടത്തിയ ക്ലേ കൗണ്ടി മേയര്‍ രാജിവച്ചു. വെസ്റ്റ് വെര്‍ജീനിയയിലെ ക്ലേ നഗരത്തിലെ മേയര്‍ ബെവര്‍ലി വേലിങ്ങാണ് രാജിവച്ചത്.
ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ വെര്‍ജീനിയ ഡെവലപ്മെന്റ് കോര്‍പ്പറേറ്റ് ഡയറക്ടര്‍ പമേല ടെയ്ലര് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റാണ് വിവാദമായത്. പോസ്റ്റിനെ അനുകൂലിച്ച് ക്ലേ കൗണ്ടി മേയര്‍ ബെവര്‍ലി വേലിങ് കുറിപ്പിട്ടതോടെയാണ് വിവാദം ആളിക്കത്തിയത്.
[caption id="attachment_167909" align="alignnone" width="780"] വെര്ജീനിയെ ഡെവലപ്മെന്റ് കോര്‍പ്പറേറ്റ് ഡയറക്ടര്‍ പമേല ടെയ്ലറുടെ വിവാദ ഫെയ്സ്ബുക്ക് പോസ്റ്റ്[/caption]' വൈറ്റ് ഹൗസില്‍ സുന്ദരിയും പ്രൗഢയുമായ ഒരു സ്ത്രീ പ്രഥമവനിതയായി സ്ഥാനമേല്‍ക്കുന്നതില്‍ സന്തോഷം തോന്നുന്നു. ഹൈഹീല്‍ ചെരുപ്പുമിട്ട് ഒരു മനുഷ്യക്കുരങ്ങിനെ കണ്ട് മടുത്തുപ്പോയി' എന്നായിരുന്നു പമേല ടെയ്ലറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
വിവാദമായതോടെ ഈ പോസ്റ്റ് രണ്ടു പേരും ഡിലീറ്റ് ചെയ്തു എന്നു മാത്രമല്ല, രണ്ടു പേരുടെയും ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ തന്നെ അപ്രത്യക്ഷമായി. മേയറുടെ വിവാദപോസ്റ്റില്‍ മിഷേല്‍ ഒബാമയോടും മറ്റുള്ളവരോടും നാടിനുവേണ്ടി മാപ്പ് ചോദിക്കുന്നതായും ക്ലേ കൗണ്ടി കൗണ്‍സില്‍ അംഗം ജെയ്സണ്‍ ഹബ്ബാര്‍ഡ് അറിയിച്ചു.
പോസ്റ്റ് വിവാദമായതോടെ ഇരുവരെയും തദ്സ്ഥാനങ്ങളില്‍ നിന്ന് പിരിച്ചുവിടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് മേയര്‍ രാജിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."