HOME
DETAILS

ശംസ് ഉദിച്ചു; ഖമര്‍ മാഞ്ഞു

  
backup
May 19 2016 | 07:05 AM

%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b6%e0%b4%82%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%a6

വെല്ലുവിളികളെ അതിജീവിച്ച് ഒടുവില്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ ശംസ് ഉദിച്ചു, ഖമര്‍ മാഞ്ഞു. കാന്തപുരത്തിന്റെ അതിമോഹ വെല്ലുവിളിക്ക് കനത്ത പ്രഹരമാവുകയാണ് മണ്ണാര്‍ക്കാട്ടെ വിജയവാര്‍ത്ത. 12000ത്തില്‍പ്പരം വോട്ടുകള്‍ക്കാണ് ശംസുദ്ദീന്‍ എല്‍.ഡി.എഫിലെ സുരേഷ്‌രാജിനെ പരാജയപ്പെടുത്തിയത്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. എന്‍. ശംസുദ്ദീനെ തോല്‍പ്പിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്തതോടെയാണ് സംസ്ഥാനത്തെ ശ്രദ്ധേയമായ മണ്ഡലങ്ങളുടെ പട്ടികയില്‍ മണ്ണാര്‍ക്കാട് ഇടംനേടിയത്. യു.ഡി.എഫിന്റെ ചിട്ടയായ പ്രചാരണ പ്രവര്‍ത്തനമാണ് മണ്ഡലത്തില്‍ വിജയക്കൊടി പാറിക്കാന്‍ നിദാനമായത്.

കല്ലാംകുഴി കൊലപാതകവുമായി ബന്ധപ്പെട്ടാണ് കാരന്തൂര്‍ മര്‍ക്കസില്‍ നടന്ന ഒരു പരിപാടിയില്‍ കാന്തപുരം മാധ്യങ്ങളെ വിളിച്ചുവരുത്തി തന്റെ നിലപാട് വ്യക്തമാക്കിയത്. കൊലപാതകത്തില്‍ ഉള്‍പ്പെട്ട പ്രതികളെ മണ്ണാര്‍ക്കാട് എം.എല്‍.എ സഹായിച്ചുവെന്നും അതിനാല്‍ അദ്ദേഹത്തെ പരാജയപ്പെടുത്തണമെന്നുമായിരുന്നു പ്രതികരണം. അട്ടപ്പാടി യതീംഖാനയില്‍ നടന്ന പീഡനവുമായി ബന്ധപ്പെട്ട് പ്രതിയായ കാന്തപുരത്തിന്റെ വിശ്വസ്ഥന്‍ ഉസ്മാന്‍ സഖാഫിക്ക് സംരക്ഷണം നല്‍കാത്തതാണ് കാന്തപുരത്തെ ചൊടിപ്പിച്ചെതെന്നായിരുന്നു ശംസുദ്ദീന്റെ പ്രതികരണം. ഇരു പ്രസ്താവനകളും വൈറലായതോടെ മണ്ഡലത്തില്‍ വീറും വാശിയും നിറഞ്ഞ പോരാട്ടമാണ് നടന്നത്.


കാന്തപുരത്തിന്റെ പ്രസ്താവനയെ തുടര്‍ന്ന് അണികള്‍ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ തീവ്രശ്രമം നടത്തിയെങ്കിലും അന്തിമ വിജയം ശംസുദ്ദീന്റെ പക്ഷത്തായിരുന്നു. യതീംഖാന കേന്ദ്രീകരിച്ച് അരി വിതരണം, വിശുദ്ധ ഖുര്‍ആന്‍ ദുരുപയോഗം ചെയ്യുന്ന രീതിയില്‍ സത്യം ചെയ്യിക്കല്‍, പ്രത്യേക പ്രാര്‍ഥനാ സദസുകള്‍ തുടങ്ങിയവ കാന്തപുരം വിഭാഗം നടത്തിയിരുന്നു. അതിനിടെ കൊല്ലപ്പെട്ട പ്രതികളുടെ ബന്ധുവും പീഡനക്കേസിലെ ഇടനിലക്കാരിയുമായ ജമീലയെ സന്ദര്‍ശിക്കാന്‍ കാന്തപുരം നടത്തിയ ശ്രമങ്ങളും വിവാദമായിരുന്നു.

വ്യാജ പ്രചാരണങ്ങളും മറ്റും ശക്തമായ നടന്നിട്ടും നന്മയുടെ വികസന നായകനെ തെരഞ്ഞെടുക്കാന്‍ മണ്ണാര്‍ക്കാട്ടെ ജനത കാണിച്ച ആര്‍ജവമാണ് ചരിത്ര വിജയത്തിന് കളമൊരുക്കിയത്. ഫലം വന്നതോടെ വ്യാജകേശവുമായി ബന്ധപ്പെട്ടും മറ്റും സമൂഹത്തിന് മുന്നില്‍ പരിഹാസ കഥാപാത്രമായി മാറിയ കാന്തപുരം വീണ്ടും വെട്ടിലായിരിക്കുകയാണ്. മുന്‍പും ഒളിഞ്ഞും തെളിഞ്ഞും ലീഗിനെ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്യാറുള്ള കാന്തപുരത്തിന്റെ നിലപാട് ഇത്തവണ മറനീക്കി പുറത്തുവന്നപ്പോള്‍ തന്നെ യു.ഡി.എഫ് ക്യാംപ് കൂടുതല്‍ സജീവമാവുകയായിരുന്നു. എന്നാല്‍ ഓരോ വോട്ടും ഉറപ്പിക്കാന്‍ പതിവിന് വിപരീതമായി കാന്തപുരം മുസ്‌ലിയാക്കന്‍മാരും പരസ്യമായി പ്രചാരണ രംഗത്തുണ്ടായിരുന്നു. സമുദായത്തിന് അകത്ത് എക്കാലത്തും വിഭാഗീയ ചിന്തകള്‍ക്ക് ഇടം നല്‍കിയ ഈ വിഭാഗത്തെ തറപറ്റിക്കാന്‍ എല്ലാ കോണുകളില്‍ നിന്നുമുയര്‍ന്ന ആവേശം ഒടുവില്‍ വിജയാരവത്തില്‍ കലാശിച്ചു. ഒരു മതനേതാവും രാഷ്ട്രീയത്തില്‍ അനാവശ്യമായി ഇടപെടുന്നത് ഗുണകരമല്ലെന്നുള്ള വ്യക്തമായ സൂചന നല്‍കുന്നതാണ് മണ്ണാര്‍ക്കാട്ട് ജനവിധി. വിജയ വാര്‍ത്ത പുറത്തുവന്നതോടെ മറ്റു മണ്ഡലങ്ങളില്‍ നിന്നു വ്യത്യസ്തമായി ആഘോഷവും പൊടിപൊടിക്കുകയാണ്. സംസ്ഥാനത്തുടനീളം വിജയാരവം അലയടിക്കുമെന്നുറപ്പാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  an hour ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago