ഹെല്പ് ഡെസ്കുമായി വിവിധ സംഘടനകള്‍ രംഗത്ത്
കാസര്‍കോട്: പണം മാറാന്‍ ബാങ്കിലെത്തുന്നവര്‍ക്ക് ഫോമുകള്‍ പൂരിപ്പിച്ചു നല്കാന് മുന്നിട്ടിറങ്ങി കാസര്‍കോട് നഗരസഭാ അധ്യക്ഷയുടെ നേതൃത്വത്തിലുളള വനിതാ കൗണ്‍സിലര്‍മാര്‍. കാസര്‍കോട് മുനിസിപ്പല്‍ റോഡിലുളള ബാങ്കു പരിസരത്താണ് ഹെല്പ് ഡെസ്ക്കൊരുക്കിയത്.
നിരവധി പേരെ സഹായിക്കാന്‍ ഹെല്പ് ഡെസ്കിന് സാധ്യമായതായി ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം പറഞ്ഞു. കൗണ്‍സിലര്‍മാരായ നെയിമുനിസ, മിസ്രിയ ഹമീദ്, സെമീന മുജീബ്, ഫര്‍സാന ശിഹാബ്, ഫര്‍സാന ഹസന് എന്നിവരുടെ നേതൃത്വത്തിലാണ്ഹെല്പ് ഡെസ്ക് സജീമായത്.
കാസര്‍കോട്: അസാധുവാക്കിയ നോട്ടുകള്‍ മാറാനും നിക്ഷേപിക്കാനുമായി ബാങ്കുകളിലും പോസ്റ്റാഫിസുകളിലും എത്തുന്നവര്‍ക്ക് ഹെല്പ് ഡെസ്ക്കൊരുക്കി യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി. എം.ജി റോഡിലുളള എസ്.ബി.ഐ ശാഖ, കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫിസ്, എച്ച്.ഡി.എഫ്.സി, വിജയ ബാങ്ക് എന്നിവിടങ്ങളിലാണ് യൂത്ത് ലീഗ് ഹെല്പ് ഡെസ്ക്ക് സേവനമൊരുക്കുന്നത്.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍, മുസ്്ലിം ലീഗ് മുന്‍സിപ്പല്‍ പ്രസിഡന്റ് എ.എം കടവത്ത്, സെക്രട്ടറിമാരായ അഡ്വ. വി.എം മുനീര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, മണ്ഡലം പ്രസിഡന്റ് സഹീര്‍ ആസിഫ്, സെക്രട്ടറി സിദ്ധീഖ്, മുനിസിപ്പല്‍ പ്രസിഡന്റ് അജ്മല്‍ തളങ്കര, സെക്രട്ടറി റഷീദ് തുരുത്തി, ജലീല്‍ അണങ്കൂര്‍, പി.വി മൊയ്തീന് കുഞ്ഞി, എം.ബി അഷ്റഫ്, അമീന് തെരുവത്ത്, ഫിറോസ്, ശഫീഖ്, റഷീദ്, നിസാര്‍, സാബിത്ത്, ശബീര്‍, എം. ഖമറുദ്ദീന് എന്നിവരുടെ നേതൃത്വത്തിലാണ് ഹെല്‍പ്പ് ഡെസ്ക്കൊരുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."