ശബരിമല തീര്‍ഥാടനം: വിപുലമായ സൗകര്യമൊരുക്കി ദക്ഷിണ റെയില്‍വേ
തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്ക് വിപുലമായ സൗകര്യമൊരുക്കി ദക്ഷിണ റെയില്‍വേ. തീര്‍ഥാടകര്‍ക്കായി വിവിധ ഭാഷകളില്‍ സൗജന്യ സുരക്ഷാ ഹെല്‍പ് ലൈനും കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ മുഴുവന്‍ സമയ സി.സി.ടി.വി കാമറകളും സ്ഥാപിച്ചു. 182, 138 എന്നീ നമ്പരുകളാണ് ഹെല്‍പ് ലൈനായി ഒരുക്കിയിരിക്കുന്നത്. എല്ലാ ഫോണുകളില്‍നിന്നും ഈ നമ്പരുകളിലേക്കു സൗജന്യമായി വിളിക്കാമെന്ന് ദക്ഷിണ റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തീര്‍ഥാടകര്‍ കൂടുതലായി വന്നിറങ്ങുന്ന കോട്ടയം, ചെങ്ങന്നൂര്‍ സ്റ്റേഷനുകളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ ഇടപെടാന്‍ റെയില്‍ സുരക്ഷാ സേനയുടെ ദ്രുതകര്‍മ വിഭാഗവും സ്റ്റേഷനുകളിലുണ്ടാകും.
ട്രെയിനിലും സ്റ്റേഷന്‍ പരിസരത്തും ഗ്യാസ്, സ്റ്റൗ തുടങ്ങിയവ ഉപയോഗിക്കുന്നതു കര്‍ശനമായി തടയും. പമ്പയില്‍ ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ കേന്ദ്രം ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ.എസ.്ആര്‍.ടി.സി, പൊലിസ്, മെഡിക്കല്‍ വിഭാഗം എന്നിവയ്ക്കായി പ്രത്യേക കൗണ്ടറുകളും തുറന്നിട്ടുണ്ട്. ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ പ്രീപെയ്ഡ് ടാക്‌സി കൗണ്ടറും തുറന്നു. ചെങ്ങന്നൂരില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ സസ്യാഹാര ഭക്ഷണശാല തുറന്നു. ചെങ്ങന്നൂര്‍, കോട്ടയം റെയില്‍വേ സ്റ്റേഷനുകളില്‍ അധിക റിസര്‍വേഷന്‍ കൗണ്ടറുകളുമുണ്ട്. ഈ കൗണ്ടറുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി കൂടുതല്‍ ജീവനക്കാരെ കോട്ടയത്തും ചെങ്ങന്നൂരിലും നിയോഗിക്കും.
ചെങ്ങന്നൂരിലും കോട്ടയത്തും തീര്‍ഥാടകര്‍ക്കു കുളിക്കാനും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുമുള്ള കൂടുതല്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും റെയിവേ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."