HOME
DETAILS

നോട്ടുകള്‍ അസാധുവാക്കിയ നടപടി

  
backup
November 16 2016 | 18:11 PM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b8%e0%b4%be%e0%b4%a7%e0%b5%81%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-4


പുനഃപരിശോധിക്കണം: കെ.പി രാജേന്ദ്രന്‍
കൊച്ചി: നോട്ടുകള്‍ അസാധുവാക്കിയതിനു പകരം നോട്ടുകള്‍ ഇറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തീരുമാനം പുനഃപരിശോധിച്ച് പ്രധാനമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍. 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനു പകരമായി ഇറക്കിയ 2000ത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കാനാകാതെ ജനങ്ങള്‍ വലയുകയാണ്. ഈ സാഹചര്യത്തില്‍ ആവശ്യത്തിനു ചില്ലറനോട്ടുകള്‍ ലഭ്യമാകുന്നതുവരെ പഴയ നോട്ടുകള്‍ ഉപയോഗിക്കുന്നതുള്ള അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. നോട്ടുകള്‍ അസാധുവാക്കി ജനങ്ങളെ ദുരിതത്തിലായതില്‍ പ്രതിഷേധിച്ച് സി.പി.ഐ എറണാകുളം ജില്ലാകൗണ്‍സിലിന്റെ നേത്യത്വത്തില്‍ എറണാകുളം റിസര്‍വ് ബാങ്ക് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശരാജ്യങ്ങളിലുള്ള കള്ളപ്പണവും നിക്ഷേപവും കണ്ടെത്തുവാനും നിഷ്‌ക്രിയ ആസ്തികള്‍ തിരിച്ചുപിടിക്കുവാനും സര്‍ക്കാര്‍ തയ്യാറാകണം. സഹകരണ പ്രസ്ഥാനങ്ങള്‍ കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളാണെന്ന് പ്രചരിപ്പിച്ച് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ ഇല്ലായ്മ ചെയ്യുവാനുള്ള നീക്കങ്ങളാണ് ബിജെപി നേതൃത്വം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ധൃതിപിടിച്ചുള്ള കേന്ദ്രസര്‍ക്കാറിന്റെ ഈ തീരുമാനം കുത്തകകളെ സഹായിക്കുന്നതും സാധാരണക്കാരെ ദ്രോഹിക്കുന്നതുമാണന്നും രാജേന്ദ്രന്‍ പറഞ്ഞു. സി.പി.ഐ ജില്ലാസെക്രട്ടറി പി രാജു അധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സിലംഗം കമലാസദാനന്ദന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.എം ദിനകരന്‍, കെ.എന്‍ സുഗതന്‍, ഇ.കെ ശിവന്‍, കെ.കെ അഷറഫ് തുടങ്ങിയവര്‍ സംസാരിച്ചു. സി.പി.ഐ എറണാകുളം ജില്ലാകമ്മിറ്റി ഓഫീസില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് ബാബുപോള്‍, എം.ടി നിക്‌സണ്‍, ടി.സി സന്‍ജിത്ത്, സി.വി ശശി, എസ് ശ്രീകുമാരി, അഡ്വ. മനോജ് ജി കൃഷ്ണന്‍, എം.പി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  19 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  19 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  19 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  19 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  19 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  19 days ago
No Image

ഡിസംബർ 1 മുതൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകൾ ഓണ്‍ലൈനിൽ മാത്രം; കെഎസ്ഇബി

Kerala
  •  19 days ago
No Image

നവംബർ 27മുതൽ റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ  ഭാഗികമായി ആരംഭിക്കുമെന്ന് സൂചന

Saudi-arabia
  •  19 days ago
No Image

തിരുവനന്തപുരത്ത് ഒന്നര കിലോ ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ

Kerala
  •  19 days ago
No Image

നവംബർ 24 ന് ദുബൈ മെട്രോ സേവനങ്ങൾ പുലർച്ചെ 3 മണി മുതൽ ആരംഭിക്കും; RTA

uae
  •  19 days ago