HOME
DETAILS
MAL
മണ്ണെടുപ്പ് തടഞ്ഞ സംഭവം; 513 പേര്‍ക്കെതിരെ കേസ്
backup
November 16 2016 | 18:11 PM
അമ്പലപ്പുഴ: കോടതി ഉത്തരവുമായെത്തിയ ഐആര്‍ഇ യെ മണ്ണെടുക്കാനനുവദിക്കാതെ ഉപരോധസമരം നടത്തിയ കേസില്‍ 513 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്ടര്‍ ചെയ്തു.
സ്ത്രീകളും കുട്ടികളുമടക്കമുള്ള മത്സ്യതൊഴിലാളികള്ക്കെതിരെയാണ് അമ്പലപ്പുഴ പൊലീസ് കേസ് രജിസ്ടര്‍ ചെയ്തിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെയാണ് തോട്ടപ്പള്ളി തുറമുഖ പരിസരത്ത് 800 ഓളം പേരാണ് കോടതി ഉത്തരവുമായെത്തിയ ഐആര്‍ഇ ഉദ്യോഗസ്ഥരെയും, പോലീസിനെയും തടഞ്ഞത്. ടിയര്‍ഗ്യാസും, ലാത്തിചാര്‍ജും പ്രയോഗിക്കുമെന്ന പൊലീസിന്റെ ഭീഷണി വകവെക്കാതെയാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഇനിനെ നേരിട്ടത്. ഒടുവില്‍ കോടതി ഉത്തരവ് നടപ്പാക്കാനാവാതെ പോലീസിന് പിന്തിരിയേണ്ടി വന്നു.
പൊലീസ് പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് തിങ്കളാഴ്ച രാത്രിയോടെ 513 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."