HOME
DETAILS

പ്ലാസ്റ്റിക്ക് വിമുക്തമാവാന്‍ തയ്യാറെടുത്ത് പാട്ടുകളം ഗ്രാമം

  
backup
November 16, 2016 | 6:46 PM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae


മണ്ണഞ്ചേരി :പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പാട്ടുകളംഗ്രാമത്തില്‍ ശുചികരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ സംഭരിച്ച പ്ലാസ്റ്റിക് മാലിന്യം കരുനാഗപ്പള്ളിയിലേക്ക് വാഹനത്തില്‍ കൊണ്ടുപോയി.70 വലിയ പ്ലാസ്റ്റിക് ചാക്കിലാണ് മാലിന്യക്കൂമ്പാരം പട്ടുകളം ഗ്രാമത്തില്‍നിന്നും വിടപറഞ്ഞത്.
700 ഓളം വീടുകളാണ് ഈ ഗ്രാമത്തില്‍ നിലവിലുള്ളത്.ഒരു മാസം മുന്‍പുതന്നെ മാലിന്യനിര്‍മ്മാര്‍ജ്ജനക്യാമ്പയിന്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.പ്രത്യേകം തയ്യാറാക്കിയ ലഘുലേഘകള്‍ മുഴുവന്‍ വീടുകളിലും എത്തിക്കുകയും ഭാവിപ്രവര്‍ത്തനങ്ങള്‍ ഇതില്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.അയല്‍സഭകള്‍,കുടുംബശ്രീ,സാംസ്‌ക്കാരികപ്രസ്ഥാനങ്ങള്‍,അയല്‍ക്കൂട്ടങ്ങള്‍,രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവയുടെ സഹായത്തോടെയാണ് പ്ലാസ്റ്റിക് വിരുദ്ധക്യാമ്പയിന്‍ ഇവിടെ നടപ്പിലാക്കിയത്.ഇത്തരം മാലിന്യങ്ങള്‍ വ്യക്തിജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന ഭീഷണിയെക്കുറിച്ച് പ്രമുഖരായ പരിസ്ഥിതി പ്രവര്‍ത്തകര്‍ അയല്‍സഭകളില്‍ എത്തി ബോധവല്‍ക്കരണ സന്ദേശവും നല്‍കിയിരുന്നു.
ആദ്യത്തെ മൂന്നുമാസങ്ങളില്‍ ആദ്യചൊവ്വാഴ്ച പ്ലാസ്റ്റിക് ശേഖരണം നടത്തും.ബോധവല്‍ക്കരണവും ഓര്‍മ്മപ്പെടുത്തലും സന്ദേശങ്ങളിലൂടെ തുടരും.പീന്നീട് മൂന്നുമാസത്തില്‍ ഒരിക്കല്‍ മാലിന്യം ശേഖരിച്ചാല്‍ മതിയാകും എന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.ആദ്യപടിയായ ശേഖരിച്ചയച്ച പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ 200 ഓളം വീടുകളില്‍ നിന്നും ഒരുതരിപോലും മാലിന്യങ്ങള്‍ എത്തിയിരുന്നില്ല. ഈ വീടുകള്‍ ചുറ്റിയുള്ള പരിശോധനയില്‍ സമീപത്തെ ജലസ്രോതസുകളില്‍ പ്ലാസ്റ്റിക്കുകള്‍ ഉപേക്ഷിക്കുന്നതായി കണ്ടെത്തി. അടുത്ത മാസം മുതല്‍ ഇത്തരം വീടുകളിലും പ്ലാസ്റ്റിക് മാലിന്യശേഖരിക്കും.
ഒരു വര്‍ഷം കൊണ്ട് പ്ലാസ്‌ററിക്കിന്റെ ഉപഭോഗത്തില്‍ വലീയ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രവര്‍ത്തകരുടെ വിശ്വാസം.ഗ്രാമ പഞ്ചായത്തംഗവും മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റുമായ എം.ജി.ലൈജുവാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചൂക്കാന്‍ പിടിക്കുന്നത്.ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രവര്‍ത്തകന്‍ കൂടിയാണ് ലൈജു.ബോധവല്‍ക്കരണവുമായി പരിഷത്തിന്റെ പ്രവര്‍ത്തകര്‍ വാര്‍ഡില്‍ സജീവമാണ്.ആദ്യത്തെ പ്ലാസ്റ്റിക് മാലിന്യവണ്ടി നാടുകടത്താന്‍ ആര്യാട് ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീനാ സനല്‍കുമാര്‍,ബ്ലോക്ക് വികസന സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ ജയന്‍തോമസ്,സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ സവീന്‍ചന്ദ്രാ എന്നിവരും എത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  10 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  10 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  11 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  11 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  11 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  11 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  11 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  11 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  11 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  11 days ago