HOME
DETAILS

അതിര്‍ത്തിക്കടുത്ത് പാക് സൈനിക പ്രകടനം

  
backup
November 16, 2016 | 6:50 PM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%95

 


ന്യൂഡല്‍ഹി: ഇന്ത്യാ- പാക് അതിര്‍ത്തിക്കടുത്ത് പാക് സൈനിക അഭ്യാസ പ്രകടനം. പ്രകടനം വീക്ഷിക്കാന്‍ പാക് പ്രധാന മന്ത്രി നവാസ് ശരീഫും. പാകിസ്താനോട് ചേര്‍ന്ന ജമ്മു കശ്മിര്‍- പഞ്ചാബ് അതിര്‍ത്തിയിലാണു സൈനിക അഭ്യാസം നടക്കുന്നത്. പാക്ക്, പഞ്ചാബ് പ്രവിശ്യയിലെ ഖെയ്ര്‍പുര്‍ തമിവാലിയിലാണെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സൈനിക അഭ്യാസം നിരീക്ഷിക്കുന്നതിനായി പാക് പ്രധാനമന്ത്രി നവാസ് ശരീഫിനു പുറമേ സൈനിക മേധാവി ജനറല്‍ റഹീല്‍ ശരിഫും സന്നിഹിതനായിരുന്നു.
റാദുല്‍ ബര്‍ഖ് എന്ന പേരിലാണു സൈനിക അഭ്യാസം. ടാങ്കുകള്‍, വിമാനങ്ങള്‍, പീരങ്കികള്‍, മറ്റ് അത്യാധുനിക ആയുധങ്ങള്‍ എന്നിവ അഭ്യാസത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സൈന്യത്തിന്റെ ശക്തി പരീക്ഷിക്കുന്നതിനുവേണ്ടിയാണ് ഇതെന്നു പറയുന്നുണ്ടെങ്കിലും ഇന്ത്യയ്ക്കു മുന്നറിയിപ്പായാണു സൈനിക അഭ്യാസം എന്നു കരുതപ്പെടുന്നു. കഴിഞ്ഞദിവസം ഇന്ത്യന്‍ സൈന്യത്തിന്റെ വെടിവയ്പില്‍ ഏഴു പാക് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈനിക അഭ്യാസം സംഘടിപ്പിക്കുന്നത്.
ശത്രുക്കള്‍ക്കെതിരേ ഏതു നിലയ്ക്കുള്ള നീക്കത്തിനും സൈന്യം തയാറാണെന്നു തെളിയിക്കുന്നതാണ് അഭ്യാസ പ്രകടനമെന്നു നവാസ് ശരീഫ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അർഷ്ദീപിനെ വിലക്കണം, വേദനിക്കുന്നിടത്ത് തന്നെ അടിക്കണം'; യുവ പേസറുടെ വംശീയ അധിക്ഷേപത്തിനെതിരെ പൊട്ടിത്തെറിച്ച് മുൻ താരം

Cricket
  •  4 days ago
No Image

എസ്.എസ്.എല്‍.സി വിജയശതമാനത്തില്‍ ഇത്തവണ കുറവ്; എപ്ലസ് കൂടുതല്‍ മലപ്പുറത്ത്

Kerala
  •  4 days ago
No Image

ഞായറാഴ്ച മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി സുപ്രിംകോടതിയുടെ ആഹ്വാനം

Saudi-arabia
  •  4 days ago
No Image

ക്യൂബയിൽ സിഐഎ മേധാവിയുടെ അപ്രതീക്ഷിത സന്ദർശനം; ശത്രുത വെടിഞ്ഞ് അമേരിക്കയും ക്യൂബയും ചർച്ചയിൽ?

International
  •  4 days ago
No Image

കമാല്‍ മൗല മസ്ജിദ് സരസ്വതി ക്ഷേത്രമെന്ന്; മുസ് ലിംകള്‍ക്ക് നിസ്‌കരിക്കാനുള്ള ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി, പുതിയ പള്ളിക്ക് മറ്റൊരുസ്ഥലത്ത് ഭൂമി നല്‍കാന്‍ ഉത്തരവ്

National
  •  4 days ago
No Image

കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു; യാത്രക്കാര്‍ പെട്ടന്ന് ഇറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി

Kerala
  •  4 days ago
No Image

അർജന്റീനയുടെ പേടിസ്വപ്നം, ജർമ്മനിയുടെ കാവൽമാലാഖ; ലോകകപ്പ് ലക്ഷ്യമിട്ട് 2014 ലോകകപ്പ് ഹീറോയെ തിരിച്ചു വിളിച്ച് ജർമ്മനി

Football
  •  4 days ago
No Image

തിരുവല്ലയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; 21 പേര്‍ക്ക് പരുക്ക്

Kerala
  •  4 days ago
No Image

'ഞങ്ങള്‍ തമ്മില്‍ എന്ത് ഉപാധി?';ചെന്നിത്തലയെ വീട്ടിലെത്തി സന്ദര്‍ശിച്ച് സതീശന്‍

Kerala
  •  4 days ago
No Image

എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം

Kerala
  •  4 days ago