HOME
DETAILS

റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന് ഇന്ന് തിരിതെളിയും

  
backup
November 16, 2016 | 6:51 PM

%e0%b4%b1%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%87-3


നെയ്യാറ്റിന്‍കര: തിരുവനന്തപുരം റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന് നെയ്യാറ്റിന്‍കരയില്‍ ഇന്ന് തുടക്കമാകും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. നെയ്യാറ്റിന്‍കര ഗവ.ബോയ്‌സ് എച്ച്.എസ്.എസ്, ഗവ.ഗേള്‍സ് എച്ച്.എസ്.എസ്, ജെ.ബി.എസ് , ടൗണ്‍ എല്‍.പി.എസ് എന്നിവിടങ്ങളിലായാണ് മൂന്നു ദിവസത്തെ ശാസ്ത്ര-ഗണിതശാസ്ത്ര , സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ ഐ.ടി മേള നടക്കുന്നത്.
ഉദ്ഘാടന ദിവസമായ ഇന്ന് രാവിലെ ശാസ്ത്രമേള , സാമൂഹ്യ ശാസ്ത്രമേള (വര്‍ക്കിങ് മോഡല്‍ , സ്റ്റില്‍ മോഡല്‍ , ടീച്ചിങ് എയ്ഡ് , പ്രാദേശിക ചിത്ര രചന , പ്രാദേശിക രചന ഇന്റര്‍വ്യൂ) ഐ.ടി മേള എന്നിവ നടക്കും.നാളെ പ്രവൃത്തി പരിചയ തത്സമയ നിര്‍മാണ മത്സരം , സാമൂഹ്യശാസ്ത്ര ക്വിസ് മത്സരങ്ങള്‍ , ഐ.ടി മേള എന്നിവ നടക്കും. മറ്റെന്നാള്‍ ഗണിതശാസ്ത്ര തത്സമയ മത്സരങ്ങള്‍ , സാമൂഹ്യശാസ്ത്ര എച്ച്.എസ് , എച്ച്.എസ്.എസ് അറ്റ്‌ലസ് നിര്‍മാണം , യു.പി , എച്ച്.എസ് , എച്ച്.എസ്.എസ് പ്രസംഗ മത്സരം , ഐ.ടി മേള എന്നിവ നടക്കും.
ജില്ലയിലെ 12 സബ് ജില്ലകളില്‍ നിന്നുളള ആറായിരത്തില്‍പ്പരം വിദ്യാര്‍ഥികള്‍ മേളയില്‍ മാറ്റുരയ്ക്കും. ഇന്ന് രാവിലെ 10.00 ന് നെയ്യാറ്റിന്‍കര ഗവ.എച്ച്.എസ്.എസില്‍ ചേരുന്ന സമ്മേളനത്തില്‍ കെ.ആന്‍സലന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടക്കാഞ്ചേരിയിൽ കടന്നൽ ആക്രമണം; വിദ്യാർഥികൾക്ക് പരുക്കേറ്റു

Kerala
  •  12 days ago
No Image

പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം, എട്ടോളം പേർക്ക് ഗുരുതര പരുക്ക്

National
  •  12 days ago
No Image

കുവൈത്തിലെ തൊഴിലാളി ക്യാമ്പിൽ വൻ തീപിടുത്തം; ആളപായമില്ല, ദുരന്തം ഒഴിവായത് അഗ്നിശമന സേനയുടെ സമയോചിത ഇടപെടൽ മൂലം

Kuwait
  •  12 days ago
No Image

തകർന്നുവീണത് 45 വർഷത്തെ റെക്കോർഡ്; ചരിത്രനേട്ടം സ്വന്തമാക്കി 22കാരൻ

Cricket
  •  12 days ago
No Image

പാസ്‌പോർട്ട് വെരിഫിക്കേഷനെത്തിയ യുവതിയെ കടന്നുപിടിച്ചു; പൊലിസുകാരന് സസ്പെൻഷൻ

Kerala
  •  12 days ago
No Image

അജ്മാനിൽ വെള്ളിയാഴ്ചകളിലെ സ്കൂൾ സമയത്തിൽ മാറ്റം; പുതുക്കിയ സമയക്രമം ജനുവരി 9 മുതൽ പ്രാബല്യത്തിൽ

uae
  •  12 days ago
No Image

കോഴിക്കോട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala
  •  12 days ago
No Image

മുൻ ഇന്ത്യൻ താരം ഇനി ശ്രീലങ്കക്കൊപ്പം; ടി-20 ലോകകപ്പിൽ ലങ്കൻപട ഡബിൾ സ്ട്രോങ്ങ്

Cricket
  •  12 days ago
No Image

കൈകാണിച്ചിട്ട് നിർത്താതെ പോയ കെഎസ്ആർടിസി ബസിന് കല്ലേറ്; പൊലിസ് അറസ്റ്റ് ചെയ്ത പ്രതി ആത്മഹത്യ ചെയ്ത നിലയിൽ

Kerala
  •  12 days ago
No Image

വിദേശ ഭീകരസംഘടനയുമായി ബന്ധം; സഊദിയിൽ മൂന്ന് ഭീകരരുടെ വധശിക്ഷ നടപ്പിലാക്കി 

Saudi-arabia
  •  12 days ago