നോട്ടുമാറ്റം: തിരിച്ചറിയല്‍ കോപ്പി വേണ്ട
ന്യൂഡല്‍ഹി: ബാങ്കുകളില്‍ പഴയ കറന്‍സി നോട്ടുകള്‍ മാറുന്നതിന് ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് ആവശ്യമില്ലെന്ന് റിസര്‍വ് ബാങ്ക്. ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനായി അവരോട് തിരിച്ചറിയല്‍ രേഖ കൊണ്ടു വരാന്‍ മാത്രമാണ് റിസര്‍വ് ബാങ്ക് ആശ്യപ്പെട്ടത്. രേഖകളുടെ പകര്‍പ്പെടുത്തു സൂക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിട്ടില്ല.
പണം മാറ്റാനുള്ള സ്ലിപ്പിലെ വിവരങ്ങളുമായി പരിശോധിക്കുന്നിതിനാണു തിരിച്ചറിയല്‍ രേഖ ഉപയോഗിക്കുന്നത്. അല്ലാതെ ഫോട്ടോ കോപ്പി സമര്‍പ്പിക്കേണ്ടതില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
എന്നാല്‍ എസ്.ബി.ഐ ഉള്‍പ്പെടെ എല്ലാ ബാങ്കുകളിലും തിരിച്ചറിയല്‍ പകര്‍പ്പുകള്‍ സ്ലിപ്പിനൊപ്പം സൂക്ഷിക്കുന്നുണ്ട്. ചിലയിടത്ത് ഒറിജിനല്‍ രേഖകള്‍ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരും പണമെടുക്കാന്‍ വന്നവരും തമ്മില്‍ വാക്കേറ്റവും ഉണ്ടാവാറുണ്ട്. എന്നാല്‍ ബാങ്കില്‍ എക്കൗണ്ട് ഇല്ലാത്തവരോടാണ് തിരിച്ചറിയല്‍ കോപ്പി ആവശ്യപ്പെടുന്നതെന്ന് ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."