നടി ഉര്വശിക്കെതിരായ പരാതി; മനുഷ്യാവകാശ കമ്മീഷന് വിശദീകരണം തേടി
തിരുവനന്തപുരം: ചലച്ചിത്ര നടി ഉര്‍വശി ടി.വി. ചാനല്‍ പരിപാടിക്കിടെ സംസ്കാര രഹിതമായി പെരുമാറുകയാണെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് വിശദീകരണം തേടി.
കമ്മീഷന് ആക്റ്റിങ് ചെയര്പേഴ്സന് പി. മോഹനദാസ്, സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ (കെല്‍സ) നിന്നാണ് വിശദീകരണം തേടിയത്. കൈരളി ചാനല്‍ എം.ഡി യും വിശദീകരണം നല്‍കണം. കെല്‍സയുടെ ന്യായാധിപന്മാരുടെ സാന്നിധ്യത്തില്‍ നടി പരിപാടിയില്‍ പങ്കെടുക്കുന്ന പുരുഷന്മാരോട് മോശമായി പെരുമാറുന്നു എന്നാണ് പരാതി.
ജീവിതം സാക്ഷി എന്ന പരിപാടിയില്‍ അവതാരികയായെത്തുന്ന ഉര്‍വശി ദാമ്പത്യ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ ക്ഷോഭിക്കുകയും സംസ്കാര രഹിതമായി വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നതായി പരാതിയില്‍ പറയുന്നു.
ഒരു മാസത്തിനകം വിശദീകരണം നല്‍കണം. കേസ് അടുത്ത മാസം ഒന്‍പതിന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."