തൊടുപുഴ- പൊന്‍കുന്നം ഹൈവേ നിര്‍മാണം അവസാനഘട്ടത്തില്‍
പാലാ: ശബരിമല തീര്‍ഥാടകരുടെ പ്രധാന പാതയായ തൊടുപുഴ - പാലാ - പൊന്‍കുന്നം ഹൈവേ നിര്‍മാണം അവസാന ഘട്ടത്തില്‍. റോഡ് പൂര്‍ത്തിയാകുന്നതോടെ ശബരിമലയിലെത്താനുള്ള യാത്രാസമയം കുറയും. പൊന്‍കുന്നം ഹൈവേയുടെ നിര്‍മാണം തുടുരം. പുനലൂര്‍ ഹൈവേയില്‍ തൊടുപുഴ കോലാനി മുതല്‍ മഞ്ഞക്കടമ്പ് പാലാ നഗരത്തിലുമാണ് ഈ റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നത്.
പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ ഭാഗമായ തൊടുപുഴ - പാലാ-പൊന്‍കുന്നം റോഡ്, അവസാന മിനുക്കുപണികള്‍ കഴിയുന്നതോടെ ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനപ്രദമായിത്തീരും. റോഡിന്റെ വശങ്ങളില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ദ്രൂദഗതിയില്‍ പുരോഗമിക്കുകയാണ്. പൊന്‍കുന്നം മുതല്‍ പാലായുടെ സമീപം വരെ റോഡില്‍ സോളര്‍ വിളക്കുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. 10 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
1,115 ലൈറ്റുകളാണ് പൊന്‍കുന്നം മുതല്‍ തൊടുപുഴ വരെ സ്ഥാപിക്കുന്നത്. ഡിസംബറിനകം സോളര്‍ വിളക്കുകളുടെ സ്ഥാപിക്കല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുരിക്കുംപുഴ ഭാഗത്ത് ടാറിങ് ജോലികള്‍ അവസാന ഘട്ടത്തിലും. കോലാനി മുതല്‍ നടുക്കണ്ടം വരെയുള്ള ഭാഗത്ത് ടാറിങ് ജോലികള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. ഡിസംബര്‍ ഒന്‍പതിന് ഈ കാലാവധി അവസാനിക്കും.റോഡ് വശങ്ങളില്‍ ക്രാഷ് ബാരിയര്‍, വയര്‍റോപ്പ് എന്നിവ സ്ഥാപിക്കുന്ന ജോലികളും അവസാനഘട്ടത്തിലാണ്.
വെങ്ങല്ലൂര്‍ ജങ്ഷന്‍ മുതല്‍ പൊന്‍കുന്നംവരെ 50 കിലോമീറ്റര്‍ റോഡാണു രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാകുന്നത്. ഹൈവേ നിര്‍മാണത്തിനിടെ വെട്ടിപ്പൊളിച്ച ഇടറോഡുകളുടെ ടാറിങ്ങും ഇതോടൊപ്പം പൂര്‍ത്തിയാകും. ബാര്‍ മാര്‍ക്കിങ്, സ്‌കഡ് ഫിക്‌സിങ്, ദിശാ ബോര്‍ഡുകള്‍, സൂചനാ ബോര്‍ഡുകള്‍ എന്നിവയെല്ലാം സ്ഥാപിക്കുന്ന ജോലികളും ദ്രുതഗതിയില്‍ പൂര്‍ത്തിയായിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."