HOME
DETAILS
MAL
കോണ്‍ഗ്രസ് വിമത എം.എല്‍.എമാര്‍ ബി.ജെ.പിയില്‍
backup
May 19 2016 | 18:05 PM
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ അയോഗ്യരാക്കപ്പെട്ട കോണ്‍ഗ്രസ് വിമത എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. അയോഗ്യരാക്കപ്പെട്ട ഒന്‍പത് എം.എല്‍.എമാരാണ് ബി.ജെ.പിയിലെത്തിയത്.
മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയടക്കമുള്ളവരാണ് പാര്‍ട്ടി മാറിയത്.
ബഹുഗുണയ്ക്കു പുറമെ ഹരക് സിങ് റാവത്, സുബോധ് ഉനിയല്‍, അമൃത റാവത്, ഉമേഷ് ശര്‍മ, ശൈലേന്ദ്ര മോഹന്‍ സിംഗാല്‍, പ്രദീപ് ബത്ര, പ്രണവ് സിങ്, ശൈലറാണി റാവത് എന്നിവരാണ് വിമത എം.എല്‍.എമാര്‍.
ബി.ജെ.പി ആസ്ഥാനത്തെത്തിയാണ് ഇവര്‍ അംഗത്വം സ്വീകരിച്ചത്. അംഗത്വമെടുത്ത ഒന്‍പതു പേരുമായി ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ അടക്കമുള്ള നേതാക്കള്‍ ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."