HOME
DETAILS
MAL
വോള്‍വോ പുതിയ ഇന്റര്‍സിറ്റി ബസുകള്‍ അവതരിപ്പിച്ചു
backup
November 16 2016 | 19:11 PM
കൊച്ചി: ഉപഭോക്താവിന്റേയും യാത്രക്കാരന്റേയും ആവശ്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനുസരിച്ചുള്ള വോള്‍വോയുടെ പുതിയ 9400 റേഞ്ച് ഇന്റര്‍സിറ്റി കോച്ചുകള്‍ അവതരിപ്പിച്ചു. എട്ട് ലിറ്റര്‍ എന്‍ജിനോട് കൂടിയതാണ് പുതിയ 13.8 ഒ.എം കോച്ച്. ഏറ്റവും ജനപ്രീതി നേടിയ വോള്‍വോ 9400, 13.8 എം മള്‍ട്ടി ആക്സില്‍ 9 ലിറ്ററില്‍നിന്ന് 11 ലിറ്ററിലേക്ക് അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്.
വോള്‍വോ 9400, 14.5 എം കോച്ച് (11 ലിറ്റര്‍ എന്ജിന്) ബി.എസ്.ഐ.വി പുക നിയന്ത്രണച്ചട്ടങ്ങള്ക്ക് അനുസൃതമായി നവീകരിച്ചിട്ടുണ്ട്. ഒപ്പം പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിച്ചിട്ടുമുണ്ട്. വോള്‍വോ ബസ് ഇന്ത്യയില്‍ എത്തിയതിന്റെ 15ാം വാര്‍ഷികത്തോടനുബന്ധിച്ചു കൂടിയാണ് ബാംഗ്ലൂര്‍ ബസ് വേള്‍ഡ് 2016ല്‍ പുതിയ കോച്ചുകള്‍ അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."