ഒളിച്ചോടുന്നവര്‍ക്കെതിരേ നിയമം കര്‍ശനമാക്കി സഊദി: ആജീവനാന്ത വിലക്കും ഒരു ലക്ഷം റിയാല്‍ പിഴയും
റിയാദ്: ഒളിച്ചോട്ട കേസില്‍ നാട്ടിലേക്ക് കയറ്റി വിടുന്നവര്‍ക്കെതിരേ കര്‍ശന നിയമവുമായി സഊദി. ഇത്തരക്കാരെ പിന്നീട് ഒരിക്കലും രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് ജവാസാത്ത് (പാസ്‌പോര്‍ട്ട്) വിഭാഗം വ്യക്തമാക്കി.
സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോടി ഹുറൂബ് കേസില്‍പ്പെട്ട വിദേശികളെ ശിക്ഷാ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കയറ്റി വിടാറാണ് പതിവ്. ഇവരെ പിന്നീടൊരിക്കലും സഊദിയില്‍ പ്രവേശിപ്പിക്കില്ലെന്നാണ് സഊദി ജവാസാത്തിന്റെ പുതിയ ഉത്തരവ്. മക്കാ പാസ്‌പോര്‍ട്ട് വിഭാഗം മേധാവി ഖലഫുള്ള അല്തുവൈരിഖിയെ ഉദ്ധരിച്ച് കൊണ്ട് അല്‍ മദീന അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഹുറൂബ് കേസില്‍ കുടുങ്ങുന്നവര്‍ക്ക് ശിക്ഷയ്ക്ക് പുറമേ ഒരു ലക്ഷം റിയാല്‍ പിഴയും ഈടാക്കും.
കഴിഞ്ഞ വര്‍ഷം താമസ തൊഴില്‍ നിയമന ലംഘനത്തിന്റെ പേരില്‍ 4,80,000 വിദേശികള്‍ പിടിയിലായതായി പാസ്‌പോര്‍ട്ട് വിഭാഗം വെളിപ്പെടുത്തി. നിയമലംഘകരായ വിദേശികള്‍ക്ക് അഭയം നല്‍കിയതും യാത്രാ സൗകര്യം നല്‍കിയതുമായ കേസില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 16,386 ആളുകളാണ് കഴിഞ്ഞ വര്‍ഷം പിടിയിലായത്.
കൂടാതെ, വിസിറ്റ് വിസയില്‍ രാജ്യത്തെത്തി കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാതെ പലരും ജോലി ചെയ്യുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം ആളുകളെ സഹായിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കൂടാതെ ജോലി നല്‍കുന്ന സ്ഥാപനം അടച്ചു പൂട്ടുകയോ അഞ്ചു വര്‍ഷത്തേക്ക് റിക്രൂട്ട്‌മെന്റിനു വിലക്കേര്‍പ്പെടുത്തുകയോ ചെയ്യും. വിസിറ്റിങ് വിസയുടെയോ ഉംറ വിസയുടെയോ കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാത്തവരെ അനധികൃത താമസക്കാരായി കണക്കാക്കി ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."