പൊന്നാനിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിയെ പറക്കുളം ഗവ: ഹോസ്പിറ്റലില്‍ കണ്ടെന്ന് അഭ്യൂഹം
പടിഞ്ഞാറങ്ങാടി : ബുധനാഴ്ച്ച കാണാതായ പൊന്നാനി കാഞ്ഞിരമുക്ക് സ്വദേശിയും കുമരനെല്ലൂര്‍ ഗവ.ഹൈസ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ സിറാജുദ്ധീനെ പറക്കുളം ആശുപത്രിയില്‍ കണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ഇന്നലെ ബന്ധുക്കള്‍ പറക്കുളത്തെത്തി.
എന്നാല്‍ കുട്ടിയെയൊ കുട്ടിയുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങളൊ കിട്ടാതെ ബന്ധുക്കള്‍ മടങ്ങി. കഴിഞ്ഞ ദിവസം രാവിലെ ഈ കുട്ടിയെ പറക്കുളം സര്‍ക്കാര്‍ ഹോസ്പിറ്റലില്‍ വെച്ചു ഒരു സ്ത്രീയോടൊപ്പം മറ്റുകുട്ടികള്‍ കണ്ടു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ എത്തിയത്. ഹോസ്പിറ്റലിലെ രേഖകള്‍ പരിശോധിച്ചു കൂടുതല്‍ വിവരമൊന്നും ലഭിച്ചില്ല. ബുധനാഴ്ച്ച
രാവിലെ വീട്ടില്‍ നിന്നും സ്കൂളിലേക്ക് പുറപ്പെട്ടതിനുശേഷം സിറാജുദ്ധീനെക്കുറിച്ച് യാതൊരു വിവരവും ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടില്ല. കുമരനെല്ലൂര്‍ അറക്കല്‍ ജുമാമസ്ജിദിലെ ദര്‍സ് വിദ്യാര്‍ഥി കൂടിയാണ് സിറാജുദ്ധീന്.
വീട്ടുകാര്‍ പെരുമ്പടപ്പ് വന്നേരി പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സിറാജുദ്ധീനെക്കുറിച്ച് കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ നമ്പറുകളില്‍ വിവരം നല്‍കണമെന്ന് ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു.9947614099, 9446130536, 9288167530, 9495808876.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."