യുവതിയുടെ മരണം; ഭര്‍ത്താവും ഭര്‍തൃമാതാവും പിടിയില്‍
കരുനാഗപ്പള്ളി: ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും പൊലിസ് പിടിയില്‍. തുടര്‍ന്ന് ഭര്‍ത്താവായ കല്ലേലിഭാഗം സജിത് ഭവനത്തില്‍ സുജിത് എന്നു വിളിക്കുന്ന ഗോപകുമാര്‍(33), മാതാവ് സരസ്വതി (65) എന്നിവരെയാണ് കരുനാഗപ്പള്ളി പൊലിസ് അറസ്റ്റ് ചെയ്തത്.
കൊല്ലം മുണ്ടക്കയം തെക്കേവിളയില്‍ ചിന്നുഭവനത്തില് (കുറ്റിയില്‍ തൊടി വീട്ടില്‍) സജീവന് ലത ദമ്പതികളുടെ മകള്‍ ചിന്നു (24) ആണ് മരിച്ചത്. നാലുമാസം ഗര്‍ഭിണിയായ ചിന്നു കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഏഴിന് ഭര്‍തൃഗൃഹത്തില്‍ കിടപ്പുമുറിയിലെ ഫാനിന്റെ ഹുക്കില്‍ തൂങ്ങി മരിക്കുകയായിരുന്നു.
ഇത് സംബന്ധിച്ച് ചിന്നുവിന്റെ പിതാവ് കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവും ഭര്‍തൃമാതാവിനേയും പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. ചോദ്യ ചെയ്യലില്‍ നിരന്തര പീഡനം മൂലമാണ് യുവതി ആത്മഹത്യ ചെയ്തെന്ന് പൊലിസ് കണ്ടെത്തി.
കരുനാഗപ്പള്ളി എ.സി.പി ശിവപ്രസാദ്,സി.ഐ.അനില്‍കുമാര്‍, എസ്.ഐ.രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് ഇരുവരേയും അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."