ഏക സിവില്‍ കോഡ് ഭരണഘടനാവിരുദ്ധം: തിരുവഞ്ചൂര്‍
കോട്ടയം: ഏക സിവില്‍ കോഡ് നടപ്പാക്കുന്നത് ഇന്ത്യയുടെ ഭരണ ഘടനയ്ക്ക് വിരുദ്ധമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. പഴയ പൊലിസ് സ്‌റ്റേഷന്‍ മൈതാനിയില്‍ ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമാ വജ്രജൂബിലി ജില്ലാ സ്വാഗത സംഘം സംഘടിപ്പിച്ച ഏക സിവില്‍കോഡ് മതേതര വിരുദ്ധം ശരീഅത്ത് സംരക്ഷണ ഫാഷിസ വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതപരമായി നിയമങ്ങളില്‍ കൈ കടത്താന്‍ പാര്‍ലമെന്റിന് അധികാരമില്ല.
വിശ്വാസ പ്രമാണങ്ങളെ തച്ചുടയ്ക്കാനാവില്ല. അത് തീരുമാനിക്കേണ്ടത് മത പണ്ഡിതന്മാരാണെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസങ്ങളില്‍ ഒരു വിട്ടുവീഴ്ചക്കും സാധ്യമല്ല. അത് ഭരണ ഘടന അംഗീകരിച്ചിട്ടുള്ളതാണ്. ഇന്ത്യ എല്ലാ സംസ്‌കാരങ്ങളേയും ഉള്‍ക്കൊള്ളുന്നതാണ്. ഇവിടെ മുസ്‌ലിമിനും, ക്രിസ്ത്യാനിക്കും, ഹിന്ദുവിനും തങ്ങളുടെ മതാചാരങ്ങള്‍ക്കനുസരിച്ച് ജീവിക്കാവുന്നതാണ്. ഏക സിവില്‍കോഡ് നടപ്പാക്കുമ്പോള്‍ ഈ അവകാശം നഷ്ടപ്പെടുന്നുവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
സ്വാഗത സംഘം ചെയര്‍മാന്‍ കെ ഇ പരീത് അധ്യക്ഷനായിരുന്നു. കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി മുഖ്യപ്രഭാഷണം നടത്തി.ഡി.കെ.ജെ.യു സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം കെ.പി തൗഫീഖ് മൗലവി എം.എഫ്.ബി പ്രമേയ അവതരണം നടത്തി.ഡി.കെ.ജെ.യു ജില്ലാ പ്രസിഡന്റ് വി.എച്ച് അലിയാര്‍ മൗലവി അല്‍ഖാസിമി,തിരുനക്കര പുത്തന്‍പള്ളി ചീഫ് ഇമാം മഅ് മൂന്‍ഹുദവി വണ്ടൂര്‍,താജ് ജുമുഅ മസ്ജിദ് ചീഫ് ഇമാം ഫൈസല്‍ ഖാസിമി,താഴത്തങ്ങാടി ജുമു് മസ്ജിദ് ചീഫ് ഇമാം മൗലവി സിറാജ്ജുദ്ദീന്‍ ഖാസിമി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."