മാഹിയില്‍ കടപുഴകിയത് പുതുച്ചേരിയുടെ ഭാവി മുഖ്യമന്ത്രി
മാഹി: ഏഴാം തവണയും മാഹിയെ കൈപ്പിടിയിലൊതുക്കാന്‍ ഇറങ്ങിയ കോണ്‍ഗ്രസിലെ ഇ. വത്സരാജ് എന്ന അതികായന് ഇടതുസ്വതന്ത്രനു മുന്നില്‍ കാലിടറി. 25 വര്‍ഷം എം.എല്‍.എ ആയിരുന്ന വത്സരാജ് വിജയിച്ചിരുന്നെങ്കില്‍ പുതുച്ചേരിയുടെ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ടായിരുന്നു. ഡോ.വി. രാമചന്ദ്രനാണ് ഇവിടെ 2139 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.
വത്സരാജ് മൂന്ന് തവണ പുതുച്ചേരിയില്‍ മന്ത്രിയുമായിട്ടുണ്ട്. അടിയൊഴുക്കിന്റെ വേഗത മനസിലാക്കാന്‍ കഴിയാതെ പോയതാണ് പരാജയ കാരണമെന്ന് കോണ്‍ഗ്രസ് നേതൃത്വം സമ്മതിക്കുന്നു. പുതുച്ചേരിയില്‍ കോണ്‍ഗ്രസ് തനിച്ച് 15 സീറ്റുകള്‍ നേടിയിട്ടുണ്ട്. രണ്ട് സീറ്റ് ഘടകകക്ഷിയായ ഡി.എം.കെയും നേടി ഭരണത്തിലേക്ക് കയറാനിരിക്കുകയാണ്. ഒമ്പതര ചതുരശ്ര കിലോമീറ്റര്‍ വിസ്ൃതിയുള്ള മാഹിയുടെ ഭാവി നിര്‍ണയിക്കാന്‍ ആകെ ഇവിടെ 23489 വോട്ടര്‍മാരാണുണ്ടായത്. ഇതില്‍ 23370 പേര്‍ വോട്ട് രേഖപ്പെടുത്തി.
ഡോ. രാമചന്ദ്രന് 10797 വോട്ടും ഇ. വത്സരാജിന് 8658 വോട്ടും ലഭിച്ചു. ആകെ പത്ത് സ്ഥാനാര്‍ഥികളും മത്സര രംഗത്തുണ്ടായിരുന്നു. കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ നേതാക്കന്‍മാരാണ് ഇവിടുത്തെ തെരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിച്ചിരുന്നത്. മാഹിയില്‍ വികസന മുരടിപ്പെന്ന് ആരോപിച്ച് പ്രചാരണം കൊഴുപ്പിച്ച എല്‍.ഡി.എഫ് ഇത്തവണ സ്വതന്ത്രനെ രംഗത്തിറക്കിയെങ്കിലും മൂന്ന് പതിറ്റാണ്ടായി കൂടെയുള്ള മണ്ഡലത്തിലെ ജനങ്ങള്‍ കൈവിടില്ലെന്ന ശുഭ പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. എന്‍.ആര്‍ കോണ്‍ഗ്രസിന്റെ വി.പി അബ്ദുറഹ്മാനും ബി.ജെ.പി സ്ഥാനാര്‍ഥി പി.ടി ദേവരാജും 1653 വീതം വോട്ടുകളാണ് ഇവിടെ നേടിയത്. പി.എം.കെ സ്ഥാനാര്‍ഥി ഷാജ്കുമാര്‍ 49 വോട്ടും എ.ഐ.എ.ഡി.എം.കെയുടെ സി.കെ ഭാസ്‌ക്കരന്‍ 97 വോട്ടും നേടി. എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ.വി. രാമചന്ദ്രന്‍ കാരുണ്യ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റായി സാമൂഹ്യസേവന രംഗത്ത് ഏറെ നാളായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."