HOME
DETAILS
MAL
പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കും
backup
November 17 2016 | 19:11 PM
പേരൂര്‍ക്കട: കേരളാ സഹകരണവേദിയുടെ ആഭിമുഖ്യത്തില്‍ താലൂക്ക് തലത്തില്‍ സഹകാരികളുടെ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കാന്‍ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. 1000, 500രൂപ നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ കേരളത്തിലെ സഹകരണമേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധിക്ക് അടിയന്തിര പരിഹാരം കേന്ദ്രഗവണ്മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് 25ന് സഹകാരികളുടെ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുന്നത്. സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രതിഷേധക്കൂട്ടായ്മയില്‍ എല്ലാസഹകാരികളും സഹകരണ ജീവനക്കാരും പങ്കെടുക്കണമെന്ന് കേരളസഹകരണ വേദി സംസ്ഥാന ജനറല്‍സെക്രട്ടറി എന്‍. ഭാസുരാംഗനും പ്രസിഡന്റ്കെ.ആര്.ചന്ദ്രമോഹനനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."