HOME
DETAILS
MAL
നോട്ട് അസാധുവാക്കല്‍ : മഹിളാ സംഘം മാര്‍ച്ചും ധര്‍ണയും നടത്തി
backup
November 17 2016 | 19:11 PM
അമ്പലപ്പുഴ : നോട്ട് അസാധുവാക്കിയതില്‍ പ്രതിഷേധിച്ച് കേരള മഹിള സംഘം അമ്പലപ്പുഴ മണ്ഡലം കമ്മറ്റിയുടെ ആഭ്യ മുഖ്യത്തില്‍ പുന്നപ്ര പോസ്റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ജില്ല സെക്രട്ടറി ദീപ്തി അജയകുമാര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. നോട്ട് അസാധുവാക്കിയ നടപടി ജനദ്രോഹ നടപടിയാണെന്നും കേന്ദ്രം ഭരിയ്ക്കുന്ന .ബി ജെ പി സര്‍ക്കാര്‍ ഇതില്‍ നിന്നും പിന്‍ന്മാറി ജനങ്ങളുടെ ബുദ്ധിമുട്ടു പരിഹരിക്കണമെന്നും ധര്‍ണ്ണ ഉല്‍ഘാടനം ചെയ്തു കൊണ്ട് ദീപ്തി അജയകുമാര്‍ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ്;അജിത അദ്ധ്യക്ഷയായിരുന്നു.സെക്രട്ടറി.ജയാ പ്രസന്നന്, പുന്നപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, എം ഷീജ.ബ്ലോക്ക് പഞ്ചായത്തഗം: ജുനൈദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിതാ സന്തോഷ്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിബി, സലീന എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."