നിജാസിന്റെ തിരോധാനം അറിയാതെ വീട്ടുകാര്‍
പൂച്ചാക്കല്‍: നിജാസിന്റെ തിരോധാനം ഇനിയും വീട്ടുകാര്‍ അറിഞ്ഞിട്ടില്ല. ബുധനാഴ്ച രാവിലെ ജോലിക്ക് പോയ നിജാസ് തിരിച്ച് വരുന്നതും കാത്തിരിക്കുയാണ് വീട്ടുകാര്‍. ബുധനാഴ്ച വൈകിട്ട് ആരൂര്‍ പാലത്തില്‍ നിന്നും കായലിലേക്ക് മറിഞ്ഞ പിക് അപ്പ് വാനിന്റെ ഡ്രൈവറായിരുന്നു അരൂക്കുറ്റി കുടപുറംകുമ്മലയില്‍ വീട്ടില്‍ സൈതലവിയുടെ മകന്‍ നിജാസ് അലി (36). ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. നിജാസിനോടൊപ്പം ഒരു നേപ്പാള്‍ സ്വദേശിയെ കൂടി കണ്ടെത്താനുണ്ട്.
ബന്ധുക്കള്‍ക്ക് വിവരം അറിയാമെങ്കിലും നിജാസിന്റെ വീട്ടുകാരെ അറിയിച്ചിട്ടില്ല. അറിയാതിരിക്കാന്‍ വീട്ടിലേക്കള്ള പത്രം ഇന്നലെ രാവിലെ ബന്ധുക്കള്‍ എടുത്തു മാറ്റിയിരുന്നു.
കേബിള്‍ കണക്ഷനും വിശ്ചേദിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞെത്തുന്ന ബന്ധുക്കളെ അടക്കം വീട്ടിലേക്ക് കയറാന്‍ പരിസരവാസികള്‍ അനുവദിച്ചിട്ടില്ല. വിവരം അറിഞ്ഞാല്‍ നിജാസിന്റെ മോള്‍ മൂന്നു വയസുകാരി പാത്തുവിന്റെ കരച്ചിലും സങ്കടവും സഹിക്കാന്‍ കഴിയില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായ നിജാസ് പുറത്തിറങ്ങിയാല്‍ ഏകമകള്‍ പാത്തുവും കൂടെ ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."