നോട്ടു മാറുമ്പോള്‍ വിരലില്‍ മഷി പുരട്ടരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍
ന്യൂഡല്‍ഹി: നോട്ട് മാറുന്നവരുടെ വിരലില്‍ മഷി പുരട്ടുന്നതില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുകയാണ്. അതിനാല്‍ നോട്ടു മാറുന്നവരുടെ വിരലില്‍ മഷി പുരട്ടരുതെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ധനമന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.
പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ അവസരത്തില്‍ നോട്ട് മാറ്റുന്നതിനിടെ മഷി പുരട്ടുന്നത് ആശയകുഴപ്പമുണ്ടാക്കുമെന്ന് കത്തില്‍ പറയുന്നു.
റദ്ദാക്കിയ നോട്ട് മാറ്റിയെടുക്കുമ്പോള്‍ ബാങ്കില്‍നിന്ന് വലതു ചൂണ്ടുവിരലിലാണ് മഷിയടയാളമിടേണ്ടത്. എന്നാല്‍ അബദ്ധത്തില്‍ ഇത് ഇടതു കൈയ്യിലായി പോയാല്‍ അവര്‍ക്ക് വോട്ടവകാശം നഷ്ടപ്പെടുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഒരേ ആളുകള്‍ പല തവണ നോട്ടു മാറാന്‍ എത്തുന്നുണ്ടെന്നും സാധാരണക്കാരെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്നും ആരോപിച്ചാണ് നോട്ടുമാറുന്നവരുടെ കയ്യില്‍ മഷി പുരട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."