ജീവനക്കാരില്ല; വാതക ശ്മശാനത്തിനും മരണ മണി മുഴങ്ങുന്നു
കുന്നംകുളം: ആവശ്യത്തിനു ജീവനക്കാരില്ല. കുന്നംകുളം നഗരസഭ വാതക ശ്മശാനത്തിനും മരണ മണി മുഴങ്ങുന്നു. കുന്നംകുളം അടുപ്പൂട്ടിയില്‍ നഗരസഭ സ്ഥാപിച്ച വാതക ശ്മശാനമാണ് ഇപ്പോള്‍ ആവശ്യത്തിനു ജീവനക്കാരിലാതെ നശിക്കുന്നത്. വൃത്തിഹീനമായ ചുറ്റുപാടായാതിനാല്‍ സമീപവാസികള്‍ പോലും മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ എത്തുന്നില്ല. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം മാസങ്ങള്‍ക്ക് മുന്‍പ് നഗരസഭ നേരിട്ട് ചുമതല ഏറ്റെടുത്താണ് ശ്മശാനത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ശ്മശാനത്തില്‍ ഒരു ദിവസം രണ്ടു മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാനുള്ള സംവിധാനമുണ്ടെങ്കിലും ശ്മശാനവും പരിസരവും വൃത്തി ഹീനമയതിനാല്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതിനു പലരും ഇവിടെ എത്താറില്ല. മൃതദേഹസംസ്‌കരണം ഏറെ പരിപാവനമായി കരുതുന്നതിനാല്‍ വൃത്തിഹീനമായി കിടക്കുന്ന ശ്മശാന ഭൂമിയില്‍ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ പലരും മടിക്കുന്നു. അതിനാല്‍ കുന്നംകുളത്തും പരിസരപ്രദേശങ്ങളില്‍ ഉള്ളവരും ചാവക്കാടും കോട്ടപ്പടിയിലെയും ശ്മാശനങ്ങളിലേക്കാണ് മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാനായി കൊണ്ട് പോകുന്നത്.
നിലവില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതിനു രണ്ടു ജീവനക്കാരും ഒരു ശ്മശാന കാവല്‍ക്കാരനുമാണ് നഗരസഭ നിയോഗിച്ചിട്ടുള്ളത്. എന്നാല്‍ ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ എത്തുമ്പോള്‍ നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആശ്രയിക്കുകയാണ് പതിവ്. മുന്‍ എം.എല്‍.എ ബാബു.എം.പാലിശ്ശേരിയുടെ വികസന ഫണ്ടില്‍ നിന്നും നഗരസഭയുടെ തനതു ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ ചിലവഴിച്ചാണ് അടുപൂട്ടിയില്‍ വാതകശ്മശാനം സ്ഥാപിച്ചത്. പ്രദേശവാസികള്‍ക്കും മറ്റുള്ളവര്‍ക്കും ഏറെ ഉപയോഗപ്രദമായിരുന്ന ശ്മശാനമാണ് ജീവനക്കാരില്ലാത്തതിനാല്‍ നശിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന തര്‍ക്കങ്ങള്‍ക്കൊടുവിലാണ് നഗരസഭ ആരോഗ്യവിഭാഗം
ശ്മശാനത്തിന്റെ മേല്‍നോട്ടചുമതല ഏറ്റെടുത്തത്. സര്‍വ്വ സജ്ജീകരണങ്ങളുണ്ടായിട്ടും അധികൃതരുടെ അനാസ്ഥ മൂലം കാടു പിടിച്ചു നശിക്കുന്ന വാതക ശ്മശാനത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ നഗരസഭ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."