HOME
DETAILS
MAL
നോട്ടുപിന്‍വലിക്കല്‍ തീരുമാനം തീര്‍ത്തും ജനങ്ങളെ പെരുവഴിയിലാക്കി: സീതാറാം യെച്ചൂരി
backup
November 18 2016 | 08:11 AM
തിരുവനന്തപുരം: സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഇടത് പാര്‍ട്ടികള്‍ ശക്തമായി നേരിടുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തിരുവനന്തപുരത്ത് ആര്.ബി.ഐ ഓഫിസിന് മുമ്പില്‍ നടത്തിയ സത്യഗ്രഹ സമരത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ടുപിന്‍വലിക്കല്‍ തീരുമാനം തീര്‍ത്തും ജനങ്ങളെ പെരുവഴിയിലാക്കി. സര്‍ക്കാര്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ രാജ്യത്തെ ജനങ്ങളെ മുന്നില്‍ കണ്ടുവേണം തീരുമാനമെടുക്കാന്‍. ഇപ്പോള്‍ സാധാരണക്കാരന് ആശ്രയകേന്ദ്രങ്ങളായ സഹകരണ മേഖലയെയും തകര്‍ക്കാനുള്ള നീക്കം കേന്ദ്രം തുടങ്ങിയിരിക്കുന്നു. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ സര്ക്കാന് നീങ്ങുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."