ബി.ജെ.പിയിലുള്ള ഭൂരിഭാഗം പേരും അവിവാഹിതരാണ്, അവർക്ക് വിവാഹസീസണെക്കുറിച്ചൊന്നും അറിയില്ല: ബാബാ രാംദേവ്
ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ ഉള്ള മിക്കവാറും പേരും അവിവാഹിതരാണ് അതിനാല്‍ അവര്‍ക്ക് വിവാഹസീസണിനെ ക്കുറിച്ചൊന്നും അറിയില്ലെന്ന് യോഗാഗുരു ബാബാ രാംദേവ്. കേന്ദ്ര സര്‍ക്കാരിന്റെ വിവാഹക്കാലത്തെ നോട്ട് നിരോധനം സംബന്ധിച്ച് സംസാരിക്കുകയായിരുന്നും രാംദേവ്.
ബിജെപിയിലെ ഭൂരിഭാഗം പേരും അവിവാഹിതരാണ്. അവര്‍ക്ക് വിവാഹ സീസണിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. അതാണ് തെറ്റ് പറ്റിയത്. പതിനഞ്ച് ദിവസത്തിനോ ഒരു മാസത്തിനോ ശേഷമാണ് സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയിരുന്നുവെങ്കില്‍ വിവാഹങ്ങളെ ഇത്രയധികം ബാധിക്കുമായിരുന്നില്ല. എന്നാല്‍ ഇതുകൊണ്ട് ഒരു ഗുണമുണ്ടായി ആര്‍ക്കും സ്ത്രീധനം ചോദിക്കാന്‍ കഴിയില്ല - രാംദേവ് പറഞ്ഞു.
നോട്ട് നിരോധനം ഏറ്റവും കൂടുതല്‍ ബാധിച്ചത് വിവാഹങ്ങളേയാണ്. കയ്യിലുള്ള പണം മാറ്റിയെടുക്കാന്‍ കഴിയാതെയും ബാങ്കില്‍ നിന്നും എടുക്കാന്‍ കഴിയാതെയും ജനം കഷ്ടപ്പെട്ടു. അതേസമയം പ്രതിസന്ധി മനസിലാക്കിയതോടെ വിവാഹം നടക്കുന്ന സന്ദര്‍ഭങ്ങളില്‍ രണ്ടര ലക്ഷം രൂപ പിന്‍വലിക്കാമെന്ന്് സര്‍ക്കാര്‍ ഇന്നലെ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."