HOME
DETAILS
MAL
ഞാനല്ല നിങ്ങളാണ് മാപ്പു പറയേണ്ടത്: സര്‍ക്കാരിനോട് ഗുലാം നബി ആസാദ്
backup
November 18 2016 | 10:11 AM
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ ഉറിയില്‍ നടത്തിയ ആക്രമണവുമായി താരതമ്യം ചെയ്ത മറുപടിയില്‍ മാപ്പു പറയില്ലെന്ന്് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പ്രസ്താവന പിന്‍വലിച്ച് കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ ജനത്തെ നെട്ടോട്ടമോടിക്കുന്ന ബിജെപി സര്‍ക്കാരാണ് മാപ്പ് പറയേണ്ടതെന്ന് ആസാദ് പറഞ്ഞു.
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം ഉറി സൈനിക ക്യാംപ് ആക്രമണത്തില്‍ മരിച്ചവരേക്കാള്‍ വരുമെന്നായിരുന്നു ഗുലാം നബിയുടെ പരാമര്‍ശം. ലോക്സഭയിലായിരുന്നു ആസാദിന്റെ വിവാദ പരാമര്‍ശം. പിന്നീട് പരാമര്‍ശം സഭാ രേഖകളില്‍ നിന്നും നീക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."