ഹറമുകളുടെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചക്കും രാജ്യം തയ്യാറാല്ലെന്ന് സഊദി
ജിദ്ദ: ഹറമുകളുടെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചക്കും രാജ്യം തയ്യാറാല്ലെന്ന് സഊദി വിദേശകാര്യ സഹമന്ത്രി ഡോ. നസാര്‍ മദനി. മക്കക്ക് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ മിസൈലാക്രണത്തിന്റെ പശ്ചാത്തലത്തില്‍ ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മക്കയുടെ പവിത്രത മാനിക്കാത്തവര്‍ മറ്റു ഒരു രാജ്യത്തിന്റെയും പവിത്രത മാനിക്കുകയില്ല. മസ്ജിദുല്‍ ഹറാമിന് വല്ല നാശവും കൊതിക്കുന്നവരോട് ഞങ്ങള്‍ക്ക പറയാനുള്ളത് അതിനെ സംരക്ഷിക്കാന്‍ ദൈവമുണ്ടെന്നാണ്. ഇരുഹറം നിലകൊള്ളുന്ന സ്ഥലം സംരക്ഷിക്കുന്നതില്‍ ഒരു അലംഭാവവും സഊദിയുടെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും ഡോ. നസാര്‍ മദനി പറഞ്ഞു. ഹൂതി വിമതരുടെ ആക്രണം തടയിടണമെന്നും അദ്ദേഹം പറഞ്ഞു. മക്കക്ക് നേരെയുള്ള ഹൂതികളുടെ ആക്രണം ലോക മുസ്‌ലിംകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും ഒ.ഐ.സി രാഷ്ട്രീയ കാര്യ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി അംബാസഡര്‍ അബ്ദുല്ല ആലിം പരഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."