സോളാര്‍ വ്യാപ്തി 10 ജിഗാവാട്ട് കടന്നു; ഇന്ത്യയ്ക്കിത് അഭിമാന നിമിഷം
ന്യൂഡല്‍ഹി: രാജ്യത്ത് ആകെ സ്ഥാപിച്ച സോളാര്‍ പാനലുകളുടെ വ്യാപ്തി 10 ജിഗാവാട്ട് കടന്നു. മേല്‍ക്കൂരയ്ക്കു മുകളിലും അല്ലാതെയും സ്ഥാപിച്ച സോളാര്‍ പാനലുകളുടെ കണക്കാണിത്.
ഈവര്‍ഷം 5.1 ജിഗാവാട്ട് വ്യാപ്തി കൂടി വര്‍ധിപ്പിക്കാനാണ് പദ്ധതി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 137 ശതമാനം കൂടുതലായിരിക്കുമിതെന്നും ബ്രിഡ്ജ് ടു ഇന്ത്യയുടെ കണക്കില്‍ പറയുന്നു.
അടുത്ത വര്‍ഷം മുതല്‍ വര്‍ഷംതോറും 8-10 വരെ ജിഗാ വാട്ട് വരെ വ്യാപൃതിയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുമെന്നും ബ്രിഡ്ജ് ടു ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.
തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചത്. രാജസ്ഥാന്, ആന്ധ്ര പ്രദേശ്, ഗുജറാത്ത്, തെലങ്കാന, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് പിന്നാലെയുള്ളത്. മൊത്തം സോളാര്‍ പാനലുകളുടെ 80 ശതമാനം ഈ സംസ്ഥാനങ്ങളാണ് വഹിക്കുന്നത്.
ഏറ്റവും കൂടുതല്‍ വൈദ്യുത ഉപയോഗിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും പക്ഷെ, സോളാര്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ വളരെ പിറകിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."