ശനിയാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുക മുതിര്‍ന്ന പൗരന്മാര്‍ക്കു വേണ്ടി മാത്രം
ന്യൂഡല്‍ഹി: നാളെ ബാങ്കുകളില്‍ പഴയ നോട്ടുകള്‍ക്കു പകരം പുതിയവ വാങ്ങാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കു മാത്രമേ അവസരമുണ്ടാവൂ. സാധാരണ പ്രവര്‍ത്തി ദിവസം പോലെ തന്നെ നാളെയും ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും.
രാജ്യത്തെ എല്ലാ ബാങ്കുകളും നാളെ പ്രവര്‍ത്തിക്കുക ഇങ്ങനെയായിരിക്കുമെന്ന് ഇന്ത്യന്‍ ബാങ്കിങ് അസോസിയേഷന്‍ പ്രസിഡന്റ് രാജീവ് റിഷി പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ബാങ്കുകള്‍ വളരെ കഷ്ടപ്പെട്ട് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തിരക്കിന് അല്‍പ്പം ശമനമുണ്ടായിരിക്കുന്നു. അതുകൊണ്ട് ശനിയാഴ്ച നോട്ടുകള്‍ മാറ്റി നല്‍കില്ല. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പെന്‍ഡിങിലായ ജോലികള്‍ തീര്‍ക്കാനായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
1000, 500 നോട്ടുകള്‍ പിന്‍വലിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊടുന്നനെ പ്രഖ്യാപിച്ചതു മുതല്‍ ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ നീണ്ട ക്യൂ രൂപപ്പെട്ടിരിന്നു.
ആദ്യഘട്ടത്തില്‍ പഴയ നോട്ടുകള്‍ മാറ്റി വാങ്ങാനാണ് അവസരമൊരുക്കിയത്. ഇങ്ങനെ 4000 രൂപ വരെ ഒരാള്‍ക്ക് മാറ്റിയെടുക്കാന്‍ അവസരമുണ്ടായിരുന്നു. പിന്നീട് ഇത് 4500 ആക്കി ഉയര്‍ത്തിയെങ്കിലും വെള്ളിയാഴ്ച ഇതിന്റെ പരിധി 2000 ആക്കി കുറച്ചു.
കൂടാതെ, നോട്ട് മാറ്റാനെത്തുന്നവര്‍ക്ക് തെരഞ്ഞെടുപ്പിനു സമാനമായി വിരലില്‍ മഷി പുരട്ടാനും തുടങ്ങി. ഒരേ ആള്‍ പല തവണ വരുന്നത് തടയാനെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."