HOME
DETAILS

ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി സംഘം ഇന്ന് മക്കയിലെത്തും

  
backup
November 18 2016 | 19:11 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1

റിയാദ്: ഹജ്ജിന്റെ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനും സൗകര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിനുമായി ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി സംഘം ഇന്ന് മക്കയിലെത്തും. കമ്മിറ്റി ചെയര്‍മാന്‍ ചൗധരി മഹബൂബ് അലിഖൈസറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മക്കയിലെത്തുന്നത്. കമ്മിറ്റി അംഗം ഹസന്‍ ഖാസിം, സി.ഇ.ഒ അതാ ഉറഹ്മാന്‍ തുടങ്ങിയവരും സംഘത്തിലുണ്ട്.
ഇരു പുണ്യനഗരികളും ഇവര്‍ സന്ദര്‍ശിക്കും. ഹജ്ജൊരുക്കങ്ങളുടെ നടപടികള്‍ക്ക് പ്രാഥമിക തുടക്കം കുറിക്കുമെന്നും ഹജ്ജ് കോണ്‍സല്‍ ജനറല്‍ നൂര്‍ മുഹമ്മദ് റഹ്മാന്‍ ശൈഖ് വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ ഇതു സംബന്ധിച്ച പ്രാഥമിക വിലയിരുത്തലുകളും ചര്‍ച്ചകളും നടത്തിയിരുന്നു.  
ഹറമിനു സമീപം 1500 മീറ്റര്‍ പരിധിയിലുള്ള ഗ്രീന്‍ കാറ്റഗറിയില്‍ പെട്ട സ്ഥലത്തെ കെട്ടിടങ്ങളാണ് ആദ്യം ഏറ്റെടുക്കുന്നത്. നല്ല കെട്ടിടങ്ങള്‍ ലഭിക്കുന്നതിന് നേരത്തെ കെട്ടിടങ്ങള്‍ ഏറ്റെടുക്കുന്നതിലൂടെ സാധിക്കും. ഇത് ഹാജിമാര്‍ക്ക് ഏറെ സഹായകരമാകും. കഴിഞ്ഞ വര്‍ഷം 1000 20 തീര്‍ഥാടകരില്‍ 36000 പേരാണ് ഗ്രീന്‍ കാറ്റഗറിയില്‍ താമസിച്ചിരുന്നത്.
ശേഷിക്കുന്നവര്‍ അസീസിയ കാറ്റഗറിയിലായിരുന്നു. ഈ വര്‍ഷവും ഇതേ അനുപാതത്തിലായിരിക്കും. ഗ്രീന്‍ കാറ്റഗറി കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടായിരിക്കും അസീസിയ കാറ്റഗറി കെട്ടിടം കണ്ടെത്താന്‍ ശ്രമിക്കുക.
ഹാജിമാരുടെ നടപടി ക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുന്നതിന് 'ഇ ബുക്ക് ഫോര്‍ ഹജ്ജ് ആപ്ലിക്കേഷന്‍'നിര്‍മാണത്തിലാണെന്നും രണ്ടാഴ്ചക്കകം അന്തിമ തീരുമാനമാകുമെന്നും കോണ്‍സുല്‍ ജനറല്‍ വ്യക്തമാക്കി.
ഹാജിമാര്‍ അപേക്ഷ നല്‍കുന്ന സമയം മുതല്‍ ചെയ്യേണ്ട മുഴുവന്‍ നടപടിക്രമങ്ങളും ആപ്പില്‍ ലഭ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  4 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  26 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago