HOME
DETAILS
MAL
പാര്‍ലമെന്റ് മാര്‍ച്ച് 21ന്
backup
November 18 2016 | 22:11 PM
ചേര്‍ത്തല: മത്സ്യത്തൊഴിലാളി ദിനമായ 21ന് കേന്ദ്ര ഗവണ്മെന്റിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്യും.
നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറത്തിന്റെയും കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെയും നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. മാര്‍ച്ചിന് കേരളത്തിലെ എം.പിമാര്‍ എത്തിച്ചേരുമെന്ന് നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറം ദേശീയ സെക്രട്ടറി ടി. പീറ്ററും ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജാക്സണ് പൊള്ളയിലും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."