മുന്നൊരുക്കമില്ലാതെ നോട്ട് പിന്‍വലിച്ചത് ദുരിതത്തിലാക്കി: പി.എ വാസുദേവന്‍
കോഴിക്കോട്: മുന്നൊരുക്കങ്ങളില്ലാതെ നോട്ടുകള്‍ പിന്‍വലിച്ചതാണ് ജനങ്ങളെ ദുരിതത്തിലാക്കിയതെന്ന് സാമ്പത്തിക വിദഗ്ധന്‍ പ്രൊഫ: പി.എ വാസുദേവന്‍. എം. സുകുമാരപിള്ള ഫൗണ്ടേഷന്‍ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ 'ആഗോളവല്‍ക്കരണത്തിന്റെ കാല്‍ നൂറ്റാണ്ട്, വൈദ്യുതി മേഖലയിലെ അനുഭവ പാഠങ്ങള്‍' വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തമായി പണമുണ്ടായിട്ടും ഒന്നുമില്ലാത്തതിന്റെ അവസ്ഥയിലാണ് ജനങ്ങള്‍. ലക്ഷങ്ങള്‍ ബാങ്കിലുണ്ടായിട്ടും രണ്ടായിരം രൂപ കിട്ടുമോയെന്ന് നോക്കി ആളുകള്‍ എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള പല വഴികളില്‍ ഒന്നാണ് നോട്ട് പിന്‍വലിക്കലെങ്കിലും അതു മാത്രമല്ല അതിനുള്ള വഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം. സുകുമാരപിള്ള ഫൗണ്ടേഷന്‍ സെക്രട്ടറി എസ്. ബാബുക്കുട്ടി വിഷയാവതരണം നടത്തി. കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) പ്രസിഡന്റ് എ.എന്‍ രാജന്‍ മോഡറേറ്ററായി. എം.പി ഗോപകുമാര്‍, കെ. അശോകന്‍, എം. ജി സുരേഷ് കുമാര്‍, ജെ. സുധാകരന്‍ നായര്‍, എം.ജി അനന്തകൃഷ്ണന്‍, ജനാര്‍ദനന്‍ കളരിക്കണ്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."