കാഞ്ഞങ്ങാട്ട് വീണ്ടും ചന്ദ്രോദയം
നീലേശ്വരം: കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ വീണ്ടും ചന്ദ്രോദയം. നിയമസഭയിലേക്ക് തന്റെ രണ്ടാമങ്കത്തിനിറങ്ങിയ സി. പി. ഐയിലെ ഇ. ചന്ദ്രശേഖരനെ ഉയര്‍ന്ന ഭൂരിപക്ഷം നല്‍കിയാണ് വോട്ടര്‍മാര്‍ സഭയിലേക്കയച്ചത്. അവസാന ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് ഗോദയിലെത്തിയ യു.ഡി.എഫിലെ ധന്യ സുരേഷിന് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. മണ്ഡലത്തിലെ ഓരോ വോട്ടറേയും പേരെടുത്തു വിളിക്കാന്‍ കഴിവുള്ള വ്യക്തിപ്രഭാവവും ദേശീയ പ്രസ്ഥാനത്തിന്റേയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റേയും ചരിത്രമുറങ്ങുന്ന മണ്ണിന്റെ മനസും ഇ.ചന്ദ്രശേഖരന് തുണയായി. 26011 വോട്ടിനാണ് ചന്ദ്രശേഖരന്റെ വിജയം. 80558 വോട്ട് ചന്ദ്രശേഖരനും 54547 ധന്യ സുരേഷിനും 21104 ബി.ഡി.ജെ.എസിലെ എം.പി രാഘവനും ലഭിച്ചു. കഴിഞ്ഞ തവണ 12178 വോട്ടിനായിരുന്നു ചന്ദ്രശേഖരന്റെ വിജയം. കഴിഞ്ഞ തവണത്തേക്കാള്‍ 13833 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ ചന്ദ്രശേഖരനുള്ളത്. ഈഴവ വോട്ടുകള്‍ കൂടുതലുള്ള ഇവിടെ ബി.ഡി.ജെ.എസിന്റെ സ്ഥാനാര്‍ഥിയെ തന്നെ ബി.ജെ.പി നിര്‍ത്തിയെങ്കിലും ചന്ദ്രശേഖരന്റേയും ഇടതുമുന്നണിയുടേയും വിജയത്തിന്റെ മാറ്റുകുറയ്ക്കാനായില്ല.കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളാണ് പ്രധാനമായും യു.ഡി.എഫിന്റെ പരാജയത്തിനു കാരണമായി വിലയിരുത്തപ്പെടുന്നത്. ഇതുകൊണ്ടു തന്നെ സ്ഥാനാര്‍ഥി നിര്‍ണയവും ഏറെ വൈകിയാണ് നടന്നത്. കിനാനൂര്‍ കരിന്തളം, ബളാല്‍ പഞ്ചായത്തുകളില്‍ യു.ഡി.എഫിന്റെ പ്രചരണവും നിര്‍ജീവമായിരുന്നു. ഇതും പരാജയത്തിന്റെ ആക്കം വര്‍ധിപ്പിച്ചു. മണ്ഡലത്തില്‍ 856 വോട്ട് നോട്ടയ്ക്ക് ലഭിച്ചുവെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."